‘ഇതും കാസർകോട്ടുകാരൻ തന്നെ’; വീട്ടിൽ കയറാതെ ഷെഡിൽ കഴിഞ്ഞു; കുറിപ്പ്

kgd-corona-fb-post
SHARE

സ്വന്തം ജീവനോളം തന്നെ നാട്ടുകാരെയും വീട്ടുകാരെയും കരുതിയ ഒരു കാസർകോട്ടുകാരനെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ‘ഇതും കാസർകോട്ടുകാരൻ തന്നെ’ എന്ന തലക്കെട്ടിലാണ് ഇൗ കുറിച്ച് ഒട്ടേറെ പേർ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വ്യക്തി കാട്ടിയ ജാഗ്രത ലോകത്തിന് തന്നെ മാതൃകയാവുകയാണ്. 

നാട്ടിലേക്ക് എത്തിയ ശേഷം വീട്ടിൽ കയറാതെ വീട്ടിന് പുറത്തുള്ള ഷെഡിലാണ് ഇദ്ദേഹം കഴിഞ്ഞത്. തിരുവനനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം ആംബുലൻസ് വിളിച്ചാണ് കാസർകോട് എത്തിയത്. ഭക്ഷണം കഴിക്കുന്ന പാത്രവും ശുചിമുറിയും അടക്കം പ്രത്യേകം ഉപയോഗിച്ചു. 

കുറിപ്പ് വായിക്കാം:

*ഇതും കാസർകോട്ടുകാരൻ തന്നെ*

ഇന്നലെ കാസർകോട് ചെങ്കള പഞ്ചായത്തിൽ കോവിഡ് - 19 സ്ഥിതികരിച്ച യുവാവ് ചെയ്ത മുൻ കരുതൽ നടപടിയും ദീർഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്.

യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാൻ ശ്രമിച്ചത് . ടിക്കറ്റ് ലഭിച്ചത് തിരുവനന്തപുരത്തേക്കും . ഫോറം ഫിൽ ചെയ്ത് പോകാൻ പറഞ്ഞ അധികൃതരോട് നിർബന്ധിച്ച് തൊണ്ടയിൽ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ' ആംബുലൻസിൽ യാത്ര . ആംബുലൻസിന്18000 രൂപ നൽകി.'

വീട്ടൽ കയറാതെ വീടിന് പുറത്ത് ഷെഡിൽ താമസമാക്കി .വിടിന് പുറത്തുള്ള ടോയ് ലറ്റ് സ്വന്തമായി ഉപയോഗിച്ചു. വിട്ടുകാരെ അതുപയോഗിക്കുന്നത് തടഞ്ഞു . ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാൻ സമ്മതിച്ചില്ല . സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തിൽ ഇട്ടു നൽകി. സ്വന്തമായി മാസ്കും ഗ്ലൗസും ഉണ്ടായാരുന്നതിനാൽ നാട്ടിലെ സന്നദ്ധ പ്രവർത്തകർ മാസ്കുമായി വന്നപ്പോൾ അവരുടെ നന്മയോർത്ത് മാസ്ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു. ഇന്നലെ ഈ വ്യക്തിക്ക് കോവിഡ്. സ്ഥിതികരിച്ചപ്പോൾ അധികൃതർക്ക് റൂട്ട് മാപ്പ് നൽകി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്. ഈ സുഹൃത്തിന് പ്രൈമറി കോംണ്ടാക്ട് ആരുമില്ല.റൂട്ടമാപ്പിൽ ഒന്നും പറയാനില്ല. അഭിമാനിക്കേണ്ടിയിരിക്കുന്നു ' ഈ കാസർകോട്ടുകാരനെയോർത്ത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...