ചൈന നുണ പറഞ്ഞു... ലോകം നൽകേണ്ടി വന്നത് കനത്ത വില; മരിച്ചുവീണത് ആയിരങ്ങൾ; റിപ്പോർട്ട്

china-22
SHARE

ലോകത്തെ ഒന്നടങ്കം വിറപ്പിച്ച് കോവിഡ് കൂടുതൽ ജീവൻ കവരുകയാണ്. പതിമൂവായിരത്തിലേറെ പേരുടെ ജീവനെടുത്ത മഹാമാരിക്ക് ഉത്തരവാദി ചൈന തന്നെയാണെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ടത് അറിഞ്ഞിട്ടും ചൈന അത് കാര്യമായി എടുത്തില്ലെന്നും പൊതുജനങ്ങൾക്ക് മതിയായ നിർദ്ദേശം നൽകിയില്ലെന്നും പുറം ലോകം വളരെ വൈകിയാണ് അറിഞ്ഞത്.

 വുഹാനിൽ നിന്ന് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടും പുതുവത്സരാഘോഷങ്ങൾ സർക്കാര്‍ അനുവദിച്ചു. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ അരക്കോടിയിലേറെ മനുഷ്യർ നഗരം വിട്ടു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന മഹാമാരിയെ നേരിടുന്നതിൽ ചൈന ക്ഷമിക്കാനാവാത്ത വീഴ്ച വരുത്തിയെന്നും വിദഗ്ധർ വിലയിരുത്തുന്നു.

ഡിസംബർ 10 നാണ് ഈ നഗരത്തിലെ പ്രധാന മാർക്കറ്റിലെ കടൽ വ്യാപാരിയായ വെയ് ഗിക്സിയന് ആദ്യം അസുഖം കണ്ടെത്തിയത്. തനിക്ക് ജലദോഷം വരുന്നുണ്ടെന്ന് കരുതി ചെറിയൊരു ലോക്കൽ ക്ലിനിക്കിൽ ചികിത്സ തേടി. എട്ട് ദിവസത്തിന് ശേഷം, 57 വയസുകാരന് ആശുപത്രി കിടക്കയിൽ ബോധമില്ലായിരുന്നു.

ഏകദേശം മൂന്നാഴ്ചയോളം സമയമെടുത്തു രോഗം കണ്ടെത്താൻ തന്നെ. അപ്പോഴേക്കും നിരവധി പേരിലേക്ക് വ്യാപിച്ചിരുന്നു. ആദ്യ രോഗിക്ക് ശേഷമുള്ള രോഗികളും സമാനമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷേ അവരും ചെറിയതും മോശമായതുമായ ക്ലിനിക്കുകളും ആശുപത്രികളും സന്ദർശിച്ചു. ചില രോഗികൾ നെഞ്ച് സ്കാനുകൾക്ക് പോലും തയാറായില്ല. പകർച്ചവ്യാധികൾ തിരിച്ചറിയുന്നതിനായി മെച്ചപ്പെട്ട സജ്ജീകരണങ്ങളുള്ള വലിയ സൗകര്യങ്ങളിലേക്ക് മാറ്റാൻ മിക്കവരും വിസമ്മതിച്ചു.

ഡിസംബറിന്റെ അവസാനത്തിൽ ഡോക്ടർമാർ കൊറോണയുടെ കേന്ദ്രം കണ്ടെത്തിയതോടെ രോഗികളെ ക്വാറന്റീൻ ചെയ്യുകയും അവരുടെ മേലുദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പക്ഷേ, ചൈനീസ് അധികാരികൾ അവരുടെ സമപ്രായക്കാരെ പൊതുജനങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിൽ നിന്ന് തടഞ്ഞു. ഇതാണ് വലിയ പ്രതിസന്ധിക്കും വ്യാപകമായി പകരുന്നതിനും കാരണമായത്.

പുതുവർഷ ആഘോഷത്തിനിടെ വൈറസ് ബാധയുടെ വാർത്ത പുറത്ത് വിട്ടാൽ ജനങ്ങൾ പരിഭ്രാന്തരാകുമെന്നും വിപണി തകരുമെന്നും ചൈനീസ് അധികൃതർ കരുതി. കൊറോണ വൈറസ് ബാധയാണിതെന്ന് റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്തത്. മാത്രമല്ല, വൈറസ് ബാധയെ കുറിച്ച് നിർണായകമായേക്കാവുന്ന തെളിവുകളും ചൈന നശിപ്പിച്ചതായി ആരോപണം ശക്തമാണ്. പരിശോധനകൾ അവസാനിപ്പിക്കാനും സാംപിളുകൾ നശിപ്പിക്കാനുമാണ് സർക്കാർ ഉത്തരവിട്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നായിരുന്നു ചൈന വാദിച്ചത്. ഡോക്ടർമാരെയും ശാസ്ത്രജ്ഞൻമാരെയും ഭയപ്പെടുത്തി നിശബ്ദരാക്കിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...