വീണ്ടും കേരള പൊലീസ്; ഇക്കുറി കോവിഡിനെതിരെ കൂട്ട് 'ലൂസിഫർ': വൈറൽ വിഡിയോ

kerala-police-short-film
SHARE

കൊറോണ വൈറസിനെ എതിരിടാൻ നഞ്ചമ്മയുടെ പാട്ടിന് ചുവടുവെച്ചുകൊണ്ടുള്ള ബ്രേക്ക് ചെയിനിന് പിന്നാലെ ഹ്രസ്വചിത്രവുമായി കേരളപൊലീസ്. കൊറോണ വൈറസ് അടുക്കലേക്ക് പാഞ്ഞെത്തുമ്പോൾ കൈകൾ ശുചിയാക്കിവെയ്ക്കേണ്ടതിന്റെ പ്രധാന്യം കേവലം രണ്ട് മിനുട്ട് നീളുന്ന ഹ്രസ്വചിത്രത്തിലൂടെ മനോഹരമായി പൊലീസ് ആവിഷ്കരിച്ചിരിക്കുന്നു. ലൂസിഫറിലെ പശ്ചാത്തല സംഗീതത്തിനെയാണ് ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത്. കൊറോണ പാഞ്ഞെത്തിയാലും ബ്രേക്ക് ദ ചെയിനിലൂടെ തടുക്കാം എന്ന സന്ദേശമാണ് നൽകുന്നത്. 

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കലക്കാത്ത’ എന്ന ഹിറ്റ് ഗാനത്തിനു ചുവടുവച്ചുകൊണ്ടായിരുന്നു പൊലീസിന്റെ ആദ്യത്തെ ബ്രേക്ക് ദ ചെയിൻ ബോധവത്കരണം. അതിനുശേഷമെത്തിയ ഈ ഹ്രസ്വചിത്രവും ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കേരള പൊലീസിന്റെ സോഷ്യൽമീഡിയ സെല്ലാണ് ഈ വിഡിയോയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സാനിറ്റൈസർ ഉപയോഗിച്ച് എങ്ങനെ വൃത്തിയായി കൈകഴുകണമെന്ന് ഈ വിഡിയോയിലും കാണിച്ചിരിക്കുന്നു. സമൂഹമാധ്യമത്തിൽ വിഡിയോ എത്തി നിമിഷങ്ങൾക്കകം വിഡിയോ തരംഗമായി. ആദ്യ വിഡിയോ അന്തർദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. ഇതിനെ അനുകരിച്ച് ഹൈദരബാദ് ട്രാഫിക്ക് പൊലീസും നൃത്തച്ചുവടിലൂടെയുള്ള ബോധവത്കരണവുമായി എത്തിയിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...