വുഹാനിൽ മരണമില്ലാത്ത മണിക്കൂറുകൾ; വസന്തം പൂവിടുന്നു: മലയാളിയുടെ കുറിപ്പ്

anila-post
SHARE

ചൈനയിലെ വുഹാനിൽ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും ഉണ്ടായിട്ടില്ല എന്നുള്ളതാണ് പുതിയ ശുഭകരമായ വാർത്ത. കോവിഡിന്റെ പ്രഭവസ്ഥാനമെന്ന് വിശ്വസിക്കുന്ന വുഹാനിൽ കഴിഞ്ഞ മണിക്കൂറുകളിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മരണം താണ്ഡവമാടിയ മഹാമാരിക്ക് പിന്നാലെ ചൈനയിൽ വരാൻ പോകുന്നത് വസന്തത്തിന്റെ നാളുകൾ. ഈ സമയവും കടന്ന് മനോഹരമായ കാലം വീണ്ടുമെത്തുമെന്നതിന്റെ ശുഭസൂചനയായി ചൈനയിലെ മരങ്ങളും ചെടികളും പൂവിട്ടുതുടങ്ങി. വുഹാനിലെ ഹൈട്രോബയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന മലയാളി അനില അജയനാണ് വസന്തകാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മരണം റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് വുഹാനിൽ ഗതാഗത നിയന്ത്രണത്തിൽ അയവു വന്നിട്ടുണ്ടെന്ന് അനില കുറിച്ചു. നിരവധി പേർ വൈറസിൽ നിന്നും രക്ഷനേടി ആശുപത്രികളിൽ നിന്നും വീടുകളിലേക്ക് തിരിച്ചെത്തി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിൽ നിരാശരാകേണ്ടതില്ലെന്നും പകരം ഈ സമയം കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരമായി കണ്ടാൽ മതിയെന്നും അനില കുറിച്ചു. വുഹാനിൽ നിന്നുള്ള സദ്‌വാർത്ത ജനങ്ങൾ പൂർണ്ണമായി ഗവൺമെന്റിനെയും ആരോഗ്യപ്രവർത്തകരെയും അനുസരിച്ചതിന്റെ ഫലമാണെന്നും അനില പറയുന്നു. ഈ സമയവും കടന്നുപോകും ക്ഷമയോടെ കാത്തിരിക്കുക എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.  കുറിപ്പ് ഇങ്ങനെ:

Hey, Here's some good news from Wuhan. Hubei Province has reported ZERO new confirmed cases on March 18. The province saw around 759 patients discharged after recovery yesterday. For Wuhan transportation is relaxed now.

Yet not getting good news from other part of the globe. But really glad to see that the Government and Medical Officers work hard together to fight against it. Others please #Stay_at_home #Avoid_unnecessary_travel
For working people it's the best time to spend time with family and trying to connect again a long distance friend.

We need patience and mind to follow the Government and Medical experts.

Spring is on its way! Sharing pictures I took when I roam around my Institute

MORE IN SPOTLIGHT
SHOW MORE
Loading...
Loading...