'അപ്പൂപ്പനും അച്ഛനും ഭാര്യ ഉണ്ടല്ലോ, എനിക്കും വേണം ചെറിയ ഭാര്യേ'; ക്യൂട്ട് വിഡിയോ

BOYVIRAL
SHARE

മക്കളുടെ ആഗ്രഹങ്ങൾ എന്ത് വില കൊടുത്തും നേടിക്കൊടുക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. എന്നാൽ കുട്ടികളുടെ പുതിയ ആവശ്യങ്ങൾ കേട്ട് ഒരേ സമയം ഞെട്ടുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുകയാണ് സോഷ്യൽ ‌മീഡിയ ഒന്നടങ്കം.

ഭാര്യയെ വേണമെന്നാണ് ഒരു വിരുതൻറെ ആവശ്യം. 'എനിക്ക് ഇശ്ടവാ ഭാര്യയെഅച്ഛനും അപ്പൂപ്പനുമൊക്കെ ഭാര്യയുണ്ടായിട്ടും തനിക്ക് മാത്രമില്ലെന്നും ചെറിയ ഒരു ഭാര്യയെ വേണം' ഒന്നല്ല പലവട്ടം ഉറപ്പിച്ച് തന്നെയാണ് പറയുന്നത്. തൻറെ ഭാര്യ ഏതാണെന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. 

ഒടുവിൽ അമ്മ മാർക്കറ്റിൽ നിന്ന് ഒന്ന് വാങ്ങി നൽകാമെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മാർക്കറ്റിൽ മീൻ മാത്രമേ കിട്ടു ഭാര്യയെ കിട്ടില്ലെന്ന് കുട്ടി പറയുന്നു. ഒരു വിധത്തിൽ അച്ഛൻ മടങ്ങി വരും വഴിക്ക് ഭാര്യയെ തപ്പിയെടുത്ത് തരാമെന്ന് പറഞ്ഞാണ് അമ്മ തടിയൂരിയത്. എന്തായാലും കുഞ്ഞ് മിടുക്കൻറെ വിഡിയോ ഇതിനകം വൈറലായി കഴി‍ഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...