‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ വിറ്റു; ഉടമയെ കസ്റ്റഡിയിലെടുത്തു

anti-corona-juice
SHARE

വർക്കല ഹെലിപ്പാഡിന് സമീപം റസ്റ്ററന്റിന്റെ മുന്നിൽ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോർഡ് സ്ഥാപിച്ച ഉടമയായ വിദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചു.ക്ലിഫിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കോഫി ടെംപിൾ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോർഡ് നാട്ടിയത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നൽകി 150 രൂപ നിരക്കും എഴുതി ചേർത്തു. വർക്കല പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ഉടമസ്ഥനു കർശന താക്കീതു നൽകി വിട്ടയച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...