മുഖത്ത് ചുവന്ന് തടിച്ച പാടുകൾ; തളർച്ച; കോവിഡ് വാർഡിലെ നഴ്സ്: അനുഭവം

nurse
SHARE

ചൈനയ്ക്ക് ശേഷം ഇറ്റലിയിലും ഇറാനിലും പിടിമുറുക്കിയിരിക്കുകയാണ് കൊറോണ വൈറസ്. ഒരേ മനസോടെ കൊറോണ വൈറസിനെതിരെ പോരാടുകയാണ് ലോക രാഷ്ട്രങ്ങൾ. എല്ലാവരും കൊറോണ വൈറസിനെ പേടിച്ച് ഒാടി ഒളിക്കുമ്പോൾ, ഒരു മിനിറ്റ് പോലും പാഴാക്കാതെ കൊറോണ രോഗികൾക്കായി മാറ്റി വച്ചിരിക്കുകയാണ് നഴ്സുമാർ.

ശരീരം മുഴുവൻ പ്രത്യേക വസ്ത്രങ്ങൾ ധരിച്ച്,‌‌ മുഖം മറച്ച് രാവും പകലുമില്ലാതെയാണ് ഇവർ കഷ്ടപ്പെടുന്നത്. മണിക്കൂറുകളോളമാണ് ഇവർ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. അതിനാൽ തന്നെ ശാരീരികമായും മാനസികമായും അവർ അനുഭവിക്കുന്ന വെല്ലുവിളികൾ ചില്ലറയല്ല. അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇറ്റലിയിലെ മിലൻസ് ഗ്രോസെറ്റോ ആശുപത്രിയിൽ ജോലി ചെയ്യുന്ന എലീസ ബൊനാരി എന്ന 23കാരിയായ നഴ്സ്. ഇവർ ജോലി ചെയ്യുന്നത് കോവിഡ് 19 വാർഡിലാണ്.ആശുപത്രിയിലെ ജോലിക്കിടെയുള്ള ചിത്രവും ഇവർ പങ്കുവെച്ചിട്ടുണ്ട്. 

‘ശാരീകമായി ഞാൻ തളർന്നിരിക്കുകയാണ്. സുരക്ഷ ഉപകരണങ്ങളെല്ലാം വളരെ മോശമായതാണ് ഇതിനു കാരണം. കോട്ട് കൂടുതൽ ചൂടുള്ളതും വിയർക്കുന്നതുമാണ്. ഒരിക്കൽ വസ്ത്രം ധരിച്ചാൽ ആറുമണിക്കൂർ എനിക്ക് ബാത്ത്റൂമിൽ പൊകാനോ വെള്ളം കുടിക്കാനോ കഴിയില്ല.’ എലീസ വ്യക്തമാക്കി. മുഖം ചുവന്നു തടിച്ച പാടുകളോടു കൂടിയുള്ള ചിത്രവും കുറിപ്പിനൊപ്പം എലീസ പങ്കുവച്ചു. പതിനായിരത്തിലേറെ പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതിനാൽ തന്നെ ആരും ആശുപത്രി വിട്ട് പുറത്തിറങ്ങരുതെന്ന പ്രത്യേക അഭ്യർത്ഥനയും ഇവർ വെക്കുന്നുണ്ട്.

ഇതിനിടെ, ബ്രിട്ടനിലെ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നാദിന്‍ ഡോറിസിനാണ് രോഗബാധ  സ്ഥിരീകരിച്ചത്.   അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.  ഓസ്്ട്രിയ ഇറ്റലിയുമായുള്ള അതിര്‍ത്തി അടച്ചു.  

തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ബ്രിട്ടിഷ് ആരോഗ്യമന്ത്രി നാദിന്‍ ഡോറിസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.  രണ്ടുദിവസം മുമ്പ് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്നുസല്‍ക്കാരത്തില്‍ നാദിന്‍ പങ്കെടുത്തിരുന്നു. മന്ത്രിമാരും എംപിമാരുമടക്കം വിരുന്നില്‍ പങ്കെടുത്തവരെ നിരീക്ഷണത്തിലാക്കി. പാര്‍ലമെന്‍റ് സമ്മേളനം നിര്‍ത്തിവയ്ക്കുകയാണ് നല്ലതെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. രാജ്യത്തെ വിവിധസംസ്ഥാനങ്ങളിലേക്ക് വൈറസ് പടര്‍ന്നതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. 

മിക്കയിടങ്ങളിലും പൊതുപരിപാടികള്‍ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയ കണ്ടെക്കാനുള്ള   ഡെമോക്രാറ്റ് സംവാദങ്ങളില്‍ പ്രേക്ഷകരെ ഒഴിവാക്കി. ബേണി  സാന്‍ഡേഴ്സും ജോ ബൈഡനും പ്രചാരണ റാലികള്‍ റദ്ദാക്കി.  ഇറ്റലിയി ല്‍ഇന്നലെ മാത്രം 168 പേരാണ് മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 10,149 ആയി. ഇറ്റലിയിലേക്കുള്ള വിമാനസര്‍വീസുകള്‍ വിവിധ രാജ്യങ്ങള്‍ നിര്‍ത്തി. സ്ലോവേനിയയും ഓസ്ട്രിയയും ഇറ്റലിയുമായുള്ള അതിര്‍ത്തി അടച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...