ടിക് ടോക് താരം ഐസിനടിയിൽ കുടുങ്ങി; ഭയപ്പെടുത്തും വിഡിയോ കണ്ടത് 2.1 കോടി പേർ

tiktok-video-viral-ice
SHARE

ടിക്ടോക് താരത്തിന്റെ ഇൗ വിഡിയോ ഇതുവരെ കണ്ടവരുടെ എണ്ണം 2.1 കോടി പിന്നിടുകയാണ്. എന്നാൽ മരണം മുന്നിൽ കണ്ടാണ് അദ്ദേഹം ഇൗ വിഡിയോ ചിത്രീകരിച്ചത്. മുകളിൽ തണുത്തുറഞ്ഞ ഐസ്, താഴെ വെള്ളം. ഐസ് പാളികൾക്കടിയിലൂടെ നീന്തുമ്പോഴാണ് ടിക് ടോക് താരം ജേസൺ ക്ലാർക്ക്  അപകടത്തിൽപ്പെട്ടത്.  ടിക് ടോക്കിൽ 4 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ജേസൺ ക്ലാർക്ക് ഈ വിഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷൂട്ടിങ്ങിനിടെ ഐസ് പാളികൾക്കടിയിൽ കുടുങ്ങിപോയെന്നും മരണം മുന്നിൽകണ്ട നിമിഷമായിരുന്നു അതെന്നും ടിക് ടോക് താരം പറഞ്ഞു. ഐസ് പളികൾക്കടിയിലേക്ക് പോയി നീന്താൻ ശ്രമിച്ച താരത്തിനു തിരിച്ചു പുറത്തേക്കു കടക്കാനുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടി. കൊടും തണുപ്പിൽ കണ്ണുകൾ മരവിച്ച് പുറത്തേക്കുള്ള കാഴ്ച നഷ്ടപ്പെടുകയായിരുന്നു.  ഒരു ഘട്ടത്തിൽ ഐസ് തകർക്കാൻ ശ്രമിക്കുന്നതായും വിഡിയോയിൽ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...