തലയിൽ ചീമുട്ടയേറ്, കഴുത്തിൽ ഉണക്കമീൻ മാല; അതിരു വിട്ട് 'പാർട്ടി'

birthday1
SHARE

ആഘോഷങ്ങൾ പലപ്പോഴും അതിരുവിടാറുണ്ട്. മിക്കവാറും കല്ല്യാണ ആഘോഷങ്ങളാണ് അതിരുവിട്ട് അലമ്പാകാറുള്ളത്. അതിൽ പൊലിസ് സ്റ്റേഷൻ വരെ കയറിയിറങ്ങിയ സംഭവങ്ങളുമുണ്ട്.

ഇത്തവണ ഒരു ജന്മദിനാഘോഷമാണ് കോളേജിനും രക്ഷിതാക്കൾക്കും ഒരുപോലെ തലവേദനയായത്. കൂട്ടുകാരന്‍റെ ജന്മദിനാഘോഷത്തിൽ കൈകാലുകൾ കെട്ടിയിട്ട് തലയിൽ ചീമുട്ട ഒഴിച്ചും ഉണക്കമീൻ മാലചാർത്തിയുമായിരുന്നു കോളേജിനു മുന്നിൽ വിദ്യാർത്ഥികളുടെ അതിരു വിട്ട ബർത്ത്ഡേ പാർട്ടി.  

ബർത്ത്ഡേ ബോയി ആയ കൂട്ടുകാരനെ സഹപാഠികൾ പൊക്കിയെടുത്ത് ഗേറ്റിനു മുന്നിൽ എത്തിച്ച ശേഷം തൂണിൽ കെട്ടിയിടുകയായിരുന്നു. പിന്നീട് തലയിൽ ചീമുട്ട ഒഴിച്ചു. തുടർന്ന് കഴുത്തിൽ ഉണക്കമീൻ മാല ചാർത്തി. പിന്നാലെ ആട്ടവും പാട്ടും. കോളേജിന് മുന്നിൽ നടക്കുന്ന ബർത്ത്ഡേ ആഘോഷം കാണാൻ ചുറ്റിനും ആളുക്കൂടി. സാഹസത്തിനിടെ ജന്മദിനക്കാരൻറെ കെട്ടഴിഞ്ഞു. കൂട്ടുകാരെ പിടിക്കാൻ അവരുടെ പിന്നാലെ ഒാടി. അതിനിടയിൽ ഒരാൾ വീണ് മുഖത്തിന് ആഴത്തിലുള്ള മുറിവേറ്റു. 

വിവരം കൊളേജ് അധികൃതരുടെ ചെവിയിലും പൊലിസ് സ്ര്റേഷനിലും എത്തി. അതിരു വിട്ട ആഘോഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് സെൻറ് ജോൺസ് കോളേജ് കൗൺസിൽ തീരുമാനം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...