നന്നായി കരയാനറിയുമോ?; നിങ്ങൾക്ക് ജോലിയുണ്ട്; ശമ്പളം മണിക്കൂറിൽ 3500 രൂപ !

cry
Representational Image
SHARE


കരയുന്നവരെ തൊട്ടാവാടികളെന്നും ദുർബലരെന്നുമൊക്കെ പറ‍ഞ്ഞ് കളിയാക്കാന്‍ വരട്ടെ. നന്നായി കരയുന്നവരാണോ നിങ്ങള്‍? എങ്കിൽ നിങ്ങൾക്ക് ജോലിയുണ്ട്, അതും മണിക്കൂറിന് 35000 രൂപ നിരക്കിൽ.

ചിലരെങ്കിലും മരണവീട്ടിലെ വിലാപക്കാരെക്കുറിച്ച് (Proffessional Mourners) കേട്ടിട്ടുണ്ടാകും. മരണ വീടുകളുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിചിത്രമായ ജോലിയാണിത്. ഈജിപ്ഷ്യൻ, ചൈനീസ് സംസ്കാരങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾക്കു മുൻപ് ഉത്ഭവിച്ച ജോലിയാണിത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇപ്പോഴും ഈ ജോലി നിലനിൽക്കുന്നുണ്ട്. ശവസംസ്കാരം നടക്കുന്ന വീടുകളിൽ പോയി കരയുക എന്നതാണ് ഇവരുടെ ജോലി. ചില രാജ്യങ്ങളിൽ ഇതു വരുമാനമുണ്ടാക്കാനുള്ള മാർഗമാണെങ്കിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത്തരം ആളുകൾ സംസ്കാരത്തിന്റെ ഭാഗമാണ്. ചടങ്ങിന് മുൻപ് ഇവർ വീടുകളിലെത്തി ബന്ധുക്കളോടു സംസാരിച്ചു മരിച്ചയാളുടെ ജീവിതം മനസ്സിലാക്കും.

ഇന്ത്യയിലും


ഇന്ത്യയിൽ രാജസ്ഥാനിലും ഇത്തരം ആളുകളുണ്ട്.  'രുദാലി' എന്നാണ് ഇവർ അറിയപ്പെടുന്നത്. ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ആചാരമാണിത്. ഉയർന്ന ജാതിയിലുള്ള സ്ത്രീകൾ മരണവീടുകളിൽ കരയുന്നത് മോശമായി കരുതിയിരുന്നു. അത്തരം വീടുകളിൽ മരണം നടന്നാൽ കരയാൻ രുദാലിമാരെത്തും. ഒരു പരിചയവുമില്ലാത്ത ആളാണു മരിച്ചുകിടക്കുന്നതെങ്കിലും ഇവർ ഉറക്കെ കരയും.

വാടകക്കും  

ഇംഗ്ലണ്ടിലെ എസെക്സിൽ 'റെന്റ് എ മോണർ' എന്നൊരു കമ്പനിയുണ്ട്. അപരിചിതരുടെ വീടുകളിൽ എത്തി ബന്ധുക്കളെപ്പോലെ അഭിനയിച്ച്, മൃതദേഹത്തിനടുത്ത് പോയി വാവിട്ടു കരയാൻ ഇവർ ആളുകളെ വാടകക്ക് തരും. മണിക്കൂറിൽ 45 യൂറോയാണു പ്രതിഫലം. അതായത്, ഏകദേശം 3500 രൂപ ! മരണവീടുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞുപോകുന്നു എന്നൊരു തോന്നലുണ്ടെങ്കിലും കമ്പനിയെ സമീപിക്കാം. ആവശ്യത്തിന് ആളുകളെയും ഇറക്കും. ചൈനയിൽ ഇതു വലിയൊരു കലാപരിപടി തന്നെയാണ്. പാട്ടും നൃത്തവും അഭിനയവുമൊക്കെയായി ഇവർ മരണവീടിനെ ദുഖഃസാന്ദ്രമാക്കും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...