ജനിച്ചത് പബ്ബിൽ; 18–ാം പിറന്നാളിന് അച്ഛനൊപ്പം ചിയേഴ്സ് പറയാൻ തിരികെ; അപൂർവ്വം

ISABEL
SHARE

അപൂർവ്വമായി ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ ഓർത്ത് വയ്ക്കാനും ഓർമ്മ പുതുക്കാൻ വീണ്ടും അതിന് പിന്നാലെ പായാനുമൊക്കെ തയ്യാറാകുന്നവർ വളരെ വിരളമാണ്. എന്നാൽ കാനഡയിലെ വാൻകൂവർ സ്വദേശികളായ ഇസബെല്ലും കുടുംബവും ഇതിൽ നിന്നു വേറിട്ടു നിൽക്കുന്നവരാണ്. ഇസബെല്ലിൻറെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കാൻ അവർ കിലോ മീറ്ററുകൾ താണ്ടി വീണ്ടും ആ പബ്ബിലെത്തി. അതും പതിനെട്ട് വർഷം മുൻപ് നൽകിയ വാക്ക് പാലിക്കാനും ചില ഓർമ്മകൾ പുതുക്കാനുമായി മാത്രം.

വാലന്റൈൻസ് ഡേയിലായിരുന്നു ഇസബെല്ലിന്‍റെ പതിനെട്ടാം പിറന്നാൾ. പാശ്ചാത്യരാജ്യങ്ങളിലെ കൗമാരക്കാർ യൗവ്വനത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ ദിവസമാണ് അവർ നിയമാനുസൃതമായ ആദ്യ പെഗ്ഗ് നുണയുന്നത്. ഇസബെല്ലും കുടുംബം ഇതിനായി കാനഡയിൽ നിന്ന് ഇത്രയധികം ദൂരം താണ്ടിയെത്തിയതിന് ഒരു കാരണമുണ്ട്. 2002 ഫെബ്രുവരി 14 -ന് അമ്മ നിക്കോള അവളെ പ്രസവിച്ചത് അതേ പബ്ബിലായിരുന്നു.

അന്ന് കുടുംബം ലണ്ടനിലുള്ള കേംബ്രിഡ്ജ്ഷെയർ എന്ന സ്ഥലത്തായിരുന്നു താമസം. അവിടത്തെ  പാപ്പ് വർത്ത് ആശുപത്രിയിലെ നഴ്‌സായിരുന്നു ഇസബെല്ലിന്റെ അമ്മ. ഗർഭിണിയായ നിക്കോള  തന്റെ സുഹൃത്തുക്കളോടൊപ്പം വൈറ്റനിലുള്ള ഹാർട്ട്ഫോർഡ് മിൽ പബ്ബിൽ ഇരിക്കുമ്പോഴാണ് അവർക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപ് പ്രസവിച്ചേക്കാമെന്ന് കണ്ടപ്പോൾ പബ്ബ് അധികൃതരും ചേർന്ന് അവിടെതന്നെ ഒരു പ്രസവ മുറി ഒരുക്കി. 

അങ്ങനെ കുഞ്ഞ് ഇസബെല്ല് ആ പബ്ബിലേക്ക് പിറന്നു വീണു. അന്ന് കുഞ്ഞിന് പ്രായപൂർത്തിയാകുന്ന ദിവസം അവളുമായി ആദ്യത്തെ നിയമാനുസൃത പെഗ്ഗിനായി ഇവിടെ തന്നെ തിരിച്ചെത്തുമെന്ന്  അച്ഛൻ നീൽ ഹാർട്ട്ഫോർഡ് മിൽ പബ്ബ് അധികൃതർക്ക് വാക്ക് നൽകി.

പിന്നീട് നീലും നിക്കോളയും കുഞ്ഞിനോടൊപ്പം കാനഡയിലേക്ക് കുടിയേറിയെങ്കിലും മകളുടെ പതിനെട്ടാം പിറന്നാൾ ദിവസം അവർ അതേ പബ്ബിലെത്തി, പഴയ വാക്ക് പിലിക്കാൻ. പബ് അധികൃതർ അവളെ ബാർടെൻഡറുടെ റോൾ എടുത്തണിഞ്ഞ് തന്റെ അച്ഛനും തനിക്കുമുള്ള ഡ്രിങ്ക് തയ്യാറാക്കാനും അനുവദിച്ചു. അങ്ങനെ ഇസബെല്ലിനും പബ്ബ് അധികൃതർക്കും ആ പിറന്നാൾ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായി മാറി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...