ചെണ്ടക്കാരോടൊപ്പം വയലിനുമായി യുവതി; 'രാമായണക്കാറ്റേ' പുത്തന്‍ അനുഭവം; വിഡിയോ

fusion-still
SHARE

കൊട്ടിക്കയറുന്ന ചെണ്ടക്കാരോടൊപ്പം വയലിനുമായി ഒരു യുവതി... മേളം മുറുകുന്നതിനിടെ കാതിനു കുളിര്‍മയായി ആ വയലിന്‍ സംഗീതവും... ചെണ്ടമേളവും വയലിൻ സംഗീതവും കോര്‍ത്തിണക്കി നടത്തിയ ആ പ്രകടനത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സ്ഥലം ഏതാണെന്നോ ആഘോഷത്തിന്റെ പശ്ചാത്തലം എന്താണെന്നോ വ്യക്തമല്ല. 

മേളക്കാരുടെ നടുവിൽ നിന്നുകൊണ്ടാണ് യുവതിയുടെ പ്രകടനം. ചെണ്ടമേളത്തിന്റെ ആവേശത്തിനൊപ്പം അതിമനോഹരമായി 'രാമായണക്കാറ്റേ' എന്ന ഹിറ്റ് മലയാളഗാനമാണ് ഈ പെണ്‍കുട്ടി വയലിനില്‍ വായിച്ചത്. ഈ തന്ത്രികൾ മീട്ടിയ യുവതി ആരാണെന്ന് അന്വേഷിക്കുകയാണ് സൈബര്‍ലോകം. 

വ്യത്യസ്തമായ ഫ്യൂഷൻ ആസ്വാദകർക്കു സമ്മാനിച്ച കലാകാരന്മാരെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തു വരുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...