‘റഹ്മാന്റെ മകളെ കാണുമ്പോൾ വീർപ്പുമുട്ടൽ’; തസ്ലീമയ്ക്ക് മറുപടി നൽകി ഖദീജ; കുറിപ്പ്

khadeeja-thaslim-rahman
SHARE

എ.ആർ.റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടൽ തോന്നുന്നുവെന്ന് പറഞ്ഞ എഴുത്തുകാരി തസ്ലീമ നസ്റിന് മറുപടി നൽകി റഹ്മാന്റെ മകൾ ഖദീജ. ബുര്‍ഖ ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ എത്താറുള്ള ഖദീജയുടെ സ്വഭാവത്തെയാണ് തസ്ലീമ വിമർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ഇൗ വിമർശനത്തിന് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഖദീജയുടെ മറുപടി.

‘ഒരു വര്‍ഷമായിട്ടും ഇത് തന്നെയാണല്ലോ ചര്‍ച്ച. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ച. പ്രിയ തസ്ലിമ നസ്‌റിന്‍, എന്റെ വസ്ത്രധാരണത്തില്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ തോന്നുന്നതിൽ എനിക്ക് വിഷമമുണ്ട്. യഥാര്‍ഥ ഫെമിനിസം എന്താണ് അറിയാന്‍ ഗൂഗിള്‍ ചെയ്യാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യലല്ല. നിങ്ങളുടെ പരിശോധനയ്ക്കായി എന്റെ ഫോട്ടോകള്‍ ഞാന്‍ അയച്ചതായും ഓര്‍ക്കുന്നില്ല.’ ഖദീജ കുറിച്ചു.

റഹ്മാന്റെ സംഗീതം എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസംമുട്ടല്‍ തോന്നും. ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ ചിന്താഗതിയെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നറിയുന്നത് ശരിക്കും സങ്കടമാണെന്നായിരുന്നു ഖദീജയുടെ ചിത്രം പങ്കുവച്ച് തസ്ലീമ കുറിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...