പ്രണയകാല സമ്മാനങ്ങൾ തിരികെ തന്നില്ല; ദുബായിൽ യുവാവിന്റെ വേറിട്ട പ്രതികാരം

car23
SHARE

പ്രണയത്തിനിടയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങൾ നിധിപോലെ സൂക്ഷിക്കുന്നവരാണ് കാമുകി കാമുകന്മാർ. വാലന്റൈൻസ് ഡേയ്ക്കും പിറന്നാൾ ദിനത്തിലുമൊക്കെ പരസ്പരം സമ്മാനങ്ങൾ നൽകാൻ പ്രണയിതാക്കൾ മടിക്കാറില്ല. ഇപ്പോഴിതാ പ്രണയ നൈരാശ്യത്തിൽ സങ്കടം പൂണ്ട യുവാവ് കാമുകിയോട് വ്യത്യസ്തരീതിയിൽ പ്രതികാരം ചെയ്തിരിക്കുകയാണ്. 

യുവതിയുടെയും അവരുടെ ബന്ധുക്കളുടെയും മൂന്നു കാറുകൾ പ്രത്യേക തരം രാസലായനി ഒഴിച്ച് കേടാക്കിയായിരുന്നു യുവാവിന്റെ പ്രതികാരം. അൽ ഖൂസ്‍ ഏരിയയിലായിരുന്നു സംഭവം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ ആരോ രാസലായനി ഒഴിച്ച് കേടാക്കിയിരിക്കുകയാണെന്ന് കാണിച്ച് യുവതി ബർ ദുബായ് പൊലീസിൽ പരാതിപ്പെടുകയായിരുന്നുവെന്ന് ഡയറക്ടർ ബ്രി അബ്ദുല്ല ഖാദിം ബിൻ സുറൂർ പറഞ്ഞു. തുടർന്ന് പൊലീസ് പരാതിയിൽ‌ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളിൽ കണ്ട വസ്ത്രങ്ങൾ ധരിച്ച ഒരാളെ പൊതു സ്ഥലത്ത് പൊലീസ് കണ്ടെത്തി. ഇയാളുടെ ശരീര ഭാഷയും മോട്ടോർ ബൈക്കിലെത്തിയ ആളുടേത് പോലെയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മറ്റു രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് താൻ കുറ്റകൃത്യം ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

   

MORE IN SPOTLIGHT
SHOW MORE
Loading...
Loading...