മുട്ട ഉള്ളിൽ കുടുങ്ങി അവശനിലയിലായി; കോഴിക്ക് ‘സിസേറിയൻ’

hen-surgery
SHARE

മുട്ട ഉള്ളിൽ കുടുങ്ങി അവശനിലയിലായ കോഴിക്കു ‘സിസേറിയൻ’. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളിൽ അപൂ‍ർവമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്. മുട്ടയിടാൻ കഴിയാതെ വന്നതോടെയാണ് ഉടമ കോഴിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. തുടർന്നു നടത്തിയ എക്സ്റേ പരിശോധനയിൽ  ഉള്ളിൽ 2 മുട്ടകൾ കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് അനസ്തീസിയ നൽകി സ്വാഭാവിക രീതിയിൽ ഒരു മുട്ട പുറത്തെടുത്തു.

എന്നാൽ കോഴിയുടെ രണ്ടാമത്തെ മുട്ട എടുക്കാൻ സാധിച്ചില്ല. അതു പുറത്തെടുക്കാനാണു ശസ്ത്രക്രിയ നടത്തിയത്. എഗ് ബൗണ്ട് കണ്ടിഷൻ എന്ന അവസ്ഥ സ്വാഭാവികമാണെങ്കിലും 2 മുട്ടകൾ ഉള്ളിൽ കുടുങ്ങുന്നത് അപൂർവമാണെന്നു സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.അജിത് ബാബു പറഞ്ഞു. വെറ്ററിനറി കേന്ദ്രത്തിലെ ഡോ.നിജിൻ ജോസ്, ഡോ.രേവതി, ജൂനിയർ ഡോക്ടർമാരായ അജയ് പി.കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...