വീട്ടുജോലിക്ക് നിന്ന വീട്ടിൽ നിന്നും ഹോർലിക്സ് കൊണ്ടുവന്ന ഉമ്മ; കണ്ണീർജീവിതം; വിഡിയോ

nazeer-life-web
SHARE

ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്ന കുട്ടിക്കാലം. ഉമ്മയും കൂടപ്പിറപ്പുകളുടയും പട്ടിണി മാറ്റാൻ പഠനം ഉപേക്ഷിച്ച് പണിക്കിറങ്ങി. ചെയ്യാത്ത കൂലിപ്പണികളില്ല. പക്ഷേ കാലം അയാൾക്കായി മാറ്റിവച്ചിരുന്ന വേഷം മറ്റൊന്നായിരുന്നു. ഇൗ കണ്ണീരെല്ലാം ഉള്ളിൽ വീണുപൊള്ളുമ്പോൾ അത് മുഖത്ത് കാണിക്കാതെ ജനത്തെ ചിരിപ്പിക്കാനായിരുന്നു അയാളുടെ നിയോഗം. മഴവിൽ മനോരമയുടെ തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാണ് ‘കമലാസനൻ’ എന്ന നസീർ സംക്രാന്തി. 

ഒരു വലിയ പണക്കാരന്റെ വീട്ടിൽ ജോലിക്ക് നിന്നിട്ടുണ്ട് എന്റെ ഉമ്മ. അന്ന് വല്ലാത്ത പട്ടിണിയാണ്. ആ വീട്ടിൽ നിന്നും പണികഴിഞ്ഞ് വരുമ്പോൾ കയ്യിൽ കുറച്ച് ഹോർലിക്സ് ഉമ്മ കൊണ്ടുവരും. എന്റെ മോൻ കഴിച്ചോന്ന് പറഞ്ഞ്. വീട്ടുകാരറിയാതെയാണ് ഉമ്മ ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ആ ഉമ്മയുടെ മോനാണ് ഞാൻ. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട് കുട്ടിക്കാലത്ത്. പട്ടിണിമാറ്റാനും ജീവിക്കാനും വേണ്ടി. പക്ഷേ ഇന്ന് അതിന്റെ കാലം ഒക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാവരെയും ചിരിപ്പിക്കുന്നതാണ് ഇഷ്ടം. അതാണ് എന്റെ ജോലിയും.

എട്ടുവർഷത്തോളമായി തട്ടീം മുട്ടീം പരമ്പരയുടെ ഭാഗമായിട്ട്. ആദ്യം വല്ലപ്പോഴും വന്നുപോകുന്ന കഥാപാത്രമായിരുന്നു. പിന്നീട് ജനങ്ങളുടെ വലിയ സനേഹം ആ കഥാപാത്രത്തിന് കിട്ടിയപ്പോൾ സ്ഥിരമായി. ആ യാത്ര ജീവിതം തന്നെ മാറ്റി. മമ്മൂട്ടി ഒരുപാട് സഹായിച്ചിട്ടുണ്ട്. സിനിമയിലേക്കുള്ള കാൽവെയ്പ്പുകളിൽ ആ കൈത്താങ്ങ് വളരെ കരുത്തായിരുന്നു. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...