ഞാന്‍ ഒരു അഴുക്കുചാലെന്ന് അവർ പറഞ്ഞു; കാക്കയെന്നും കാളിയെന്നും വിളിച്ചു; സ്വയം ഹീറോ ആയ കഥ

humans-of-bobmay
SHARE

കാലമെത്ര പുരോഗമിച്ചാലും കറുപ്പിനെയും വെളുപ്പിനെയും രണ്ടു തട്ടിൽ തന്നെ നിര്‍ത്തുന്നവരാണ് സമൂഹത്തിലെ ഒരു വിഭാഗം. നിറത്തിന്റെ പേരിൽ അവഗണനകള്‍ അനുഭവിക്കുന്ന പലരുമുണ്ട് ഇന്നും. അത്തരത്തിൽ പഠനകാലം മുഴുവൻ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരു പെൺകുട്ടിയുടെ കഥ പങ്കുവെച്ചിരിക്കുകയാണ് ഹ്യൂ‌മൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജ്. 

''6-ാം വയസു മുതൽ തന്നെ ഞാന്‍ മനസിലാക്കി, മറ്റുള്ളവർ എന്നെ പരിഗണിക്കുന്നത് വ്യത്യസ്തമായാണെന്ന്. ഒരു എനിക്ക് ടോയ്‍ലറ്റിൽ പോകാൻ തോന്നി. അക്കാര്യം എങ്ങനെ ടീച്ചറോട് പറയും എന്ന് അറിയില്ലായിരുന്നു. ക്ലാസ്റൂമിൽ വെച്ച് എന്റെ പാന്റ് നനഞ്ഞു. അതു കണ്ട്, ടീച്ചർ എന്നോട് ദേഷ്യപ്പെട്ടു. മറ്റു കുട്ടികൾക്കും ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അവരോട് ആരും ദേഷ്യം കാണിച്ചിരുന്നില്ല. 

വലുതായപ്പോൾ കാര്യങ്ങൾ കൂടുതൽ മാറി. കാക്കയെന്നും കാളി എന്നുമൊക്കെ മറ്റുള്ളവർ എന്നെ വിളിച്ചുതുടങ്ങി. ഒറ്റപ്പെടൽ എന്നെ മാനസികമായി തളര്‍ത്താൻ തുടങ്ങി. അതിൽ നിന്നൊക്കെ മാറ്റം വരാൻ വോളിബോൾ ടീമിൽ ചേർന്നു. ടീമിലെ പെൺകുട്ടികൾ ഗ്രൂപ്പു തിരിഞ്ഞ്, എന്നെ ഒരു മാലിന്യമായാണ് പരിഗണിച്ചത്. അവൾ ഒരു അഴുക്കുചാലാണ് എന്നെന്റെ മുഖത്ത് നോക്കി പറഞ്ഞു.  പക്ഷേ, എനിക്കും അവരെപ്പോലെ സുഹൃത്തുക്കളെ നേടണമായിരുന്നു. ഒരു ഹായ് കിട്ടുന്നതിന് ഞാൻ പരിഹാസങ്ങളും ചൂഷണങ്ങളും ഏറ്റുവാങ്ങി. 

കോളേജിലെത്തിയപ്പോള്‍ ഒരു ആൺകുട്ടിയുമായി ഞാൻ അടുത്തു. അവൻ എന്നോട് സ്നേഹത്തോടെ പെരുമാറി, ഭക്ഷണം വാങ്ങിത്തന്നു. ഞങ്ങൾ‌ക്കിടയിൽ എന്തെങ്കിലുമുണ്ടോ എന്ന് ഒരിക്കൽ ഒരാൾ ചോദിച്ചു. അവൻ പറഞ്ഞു: ''നിങ്ങൾക്ക് ഭ്രാന്താണോ, അവളുടെ മുഖം കണ്ടിട്ടുണ്ടോ?, അവളൊരു കാളിയാണ്''. 

ഇത്തരം കളിയാക്കലുകൾ എന്റെ ആത്മവിശ്വാം പൂര്‍ണമായും തകര്‍ത്തില്ല. പക്ഷേ  ദിവസങ്ങളോളം കരഞ്ഞു, കുറച്ചു മാത്രം ഉറങ്ങി. പിന്നീട് ഒരാളുമായി ഡേറ്റിങ്ങ് ആരംഭിച്ചു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.  ഞാൻ സുഹൃത്തായി കണ്ട ഒരാൾ, വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇരുണ്ട നിറമുള്ള ഒരു പെൺകുട്ടിയുടെ മീം അയച്ചു. എന്റെ കാമുകനെ ടാഗ് ചെയ്ത് സഹോദരാ, നിങ്ങൾ ഈ ഇരുണ്ട കുഴിയിൽ പ്രവേശിക്കാൻ പോകുന്നു, ശ്രദ്ധിക്കുക'' എന്ന് പറഞ്ഞു. ഞാൻ തകർന്നുപോയി. എന്റെ കാമുകൻ എനിക്കു വേണ്ടി വാദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചു. എനിക്കാകെ ഭ്രാന്താകുന്നതുപോലെ തോന്നി. അദ്ദേഹം എനിക്കായി ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് ആരോപിച്ചു. പിന്നീട് ഇങ്ങനെ ചിന്തിച്ചു, ഞാൻ എനിക്കുവേണ്ടി പോരാടുന്നില്ല, പിന്നെ അദ്ദേഹമെങ്ങനെ ചെയ്യും? 

പിന്നീട്, ഒരു പാർട്ടിക്കിടെ ഇയാൾ എന്റെ അടുത്തു വന്ന്, നിങ്ങൾ ഒരു ഇരുണ്ട സുന്ദരിയാണ് എന്നു പറഞ്ഞു. ഞാന്‍ അവനോട് ഉടൻ രക്ഷപെടാൻ പറഞ്ഞു. പിന്നീട് മീം അയച്ച ആളെ പോലും ഞാൻ അഭിമുഖീകരിച്ചു. എന്റെ നിറത്തെക്കുറിച്ച് ഇനി ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്ന് പറഞ്ഞു. ഞാൻ കൂടുതൽ സന്തോഷവതിയാകുന്നതുപോലെ തോന്നി. രാത്രി സമാധാനപരമായി ഉറങ്ങാൻ, നിങ്ങൾക്കുവേണ്ടി നിലകൊള്ളാൻ നിങ്ങൾ‌ മാത്രമേ ഉള്ളൂ. കാരണം, നിങ്ങളുടെ കഥയിലെ ഹീറോ നിങ്ങളാണ്.  നിങ്ങളെ രക്ഷിക്കാൻ മറ്റാരും വരില്ല''. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...