ഭിക്ഷയായി ലഭിച്ച 8 ലക്ഷം രൂപ ക്ഷേത്രത്തിന് നൽകി യാചകൻ; കഥ ഇങ്ങനെ

begger-temple-money
SHARE

കഴിഞ്ഞ ഏഴുവർഷം കൊണ്ട് യാചിച്ച് സമ്പാദിച്ച തുക മുഴുവനും ക്ഷേത്രത്തിന് ദാനം ചെയ്ത് യാചകൻ. വിജയവാഡയിലെ 73 വയസുകാരനായ യാഡി റെഡ്ഢിയാണ് എട്ടു ലക്ഷം രൂപ സായിബാബ ക്ഷേത്രത്തിൽ സംഭവാന ചെയ്തത്.

40 വർഷക്കാലം ഇയാൾ റിക്ഷാക്കാരനായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ വന്നതോടെ ആ ജോലി തുടരാൻ പറ്റാത്ത അവസ്ഥയായി. പിന്നീടാണ് യാചിച്ച് ജീവിക്കാൻ തീരുമാനിച്ചത്.  റിക്ഷാക്കാരനായി ജോലി ചെയ്യുന്ന സമയത്ത് ഒരു ലക്ഷത്തോളം രൂപ ക്ഷേത്രത്തിന് നൽകിയിരുന്നു. ഇങ്ങനെ പണം നൽകാൻ തുടങ്ങിയതോടെ തന്റെ സമ്പാദ്യം വർധിച്ചതായും ഇയാൾ വ്യക്തമാക്കുന്നു.

ഇപ്പോൾ നൽകിയ എട്ടുലക്ഷം രൂപ െകാണ്ട് ക്ഷേത്രത്തിലേക്ക് ഗോശാല നിർമിക്കാനാണ് അധികൃതരുടെ തീരുമാനം. നാട്ടുകാരിൽ നിന്നും യാചിച്ചും അവർ അറിഞ്ഞും നൽകുന്ന പണമാണ് ഇയാൾ ക്ഷേത്രത്തിലേക്ക് നൽകുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...