ഇൗ റോഡൊന്ന് ടാറിട്ട് തരണം; ട്രോളൻമാരോട് അപേക്ഷ; പിന്നീട് നടന്നത്; വൈറൽ

road-social-media-1
SHARE

‘ഇൗ റോഡൊന്ന് ടാറിട്ട് തരണം, ജനപ്രതിനിധികളോ കേൾക്കുന്നില്ല, നിങ്ങൾ എങ്കിലും..’ സമൂഹമാധ്യമങ്ങളിലെ ട്രോളൻമാരോടാണ് ഇൗ അപേക്ഷ. വേറിട്ട ഇൗ പ്രതിഷേധം ഫലം കണ്ടു. പിന്നീട് കണ്ടത് ട്രോളൻമാരുടെ അടിയന്തര നടപടികൾ. യുദ്ധകാലഅടിസ്ഥാനത്തിൽ റോഡ് ടാറിട്ടു. പിന്നീട് ടാറിട്ട റോഡിന്റെ ഭാവി, ഭൂതം വർത്തമാനം എന്നിങ്ങനെ ട്രോളുകളിൽ റോഡ് നിറഞ്ഞു.

road-troll-media
road-troll-new

ആദ്യമൊരാളെത്തി റോഡ് ടാറിട്ട് നൽകി. രണ്ടാമനെത്തി റോഡിൽ പൊലീസിനെ നിർത്തി ചെക്കിങ് ആരംഭിച്ചു. മൂന്നാമത്തവനെത്തി റോഡ് വശത്തെ പൈപ്പ് പൊട്ടിച്ചു. വെള്ളം കുത്തിയൊലിച്ചു. ഇതോടെ ടാറിട്ട പുത്തൻ റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റ് പണി തുടങ്ങി. അങ്ങനെ ട്രോളിൽ പണിഞ്ഞ റോഡ് ട്രോളുകളിൽ തന്നെ പൊളിച്ചടുക്കി. വ്യത്യസ്ഥ ആശയങ്ങൾ നിറയുന്ന ട്രോളുകൾ കേരളത്തിലെ നേർചിത്രവുമായി ഒരുപാട് സാമ്യമുള്ളതുകൊണ്ട് ആശയങ്ങളെല്ലാം വൈറലാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...