12 വർഷത്തെ പ്രണയം; പ്രണയദിനത്തില്‍ വിവാഹം; ഹര്‍ഷ്്വര്‍ധന്‍റെ സഖിയായി അർച്ചന

love
SHARE

വ്യാഴവട്ടക്കാലം പ്രണയിച്ച് പ്രണയദിനത്തില്‍ വിവാഹിതരായി അര്‍ച്ചന– ഹര്‍ഷ്്വര്‍ധന്‍ ദമ്പതികള്‍. വീട്ടുകാരുടെ ആശിര്‍വാദത്തോടെയാണ് മലയാളി പെണ്‍കുട്ടിയായ അര്‍ച്ചനയും മുംബൈക്കാരനായ ഹര്‍ഷ് വര്‍ധനും ഒരുമിച്ചത്. റേഡിയോ മാംഗോയുടെ കോഴിക്കോട് യൂണിറ്റിലെത്തിയ ഇരുവരും ആറാം ക്ലാസ് മുതലുള്ള പ്രണയം പങ്കുവെച്ചു.

അതെ, ഇന്നത്തെ ദിനം ഇവരുടേതാണ്. നീണ്ട 12 വര്‍ഷം പ്രണയിച്ച് പ്രണയദിനത്തില്‍ തന്നെ വിവാഹിതരായ അര്‍ച്ചനയുേടയും ഹര്‍ഷ്്വര്‍ധന്‍റേയും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന അര്‍ച്ചനയും ഹര്‍ഷ്്വര്‍ധനും ആറാം ക്ലാസുമുതല്‍ പരസ്പരം അറിയുന്നവരാണ്. 

പ്രണയം മൊട്ടിട്ടു തുടങ്ങിയ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത്് അര്‍ച്ചന സ്വന്തം നാടായ കോഴിക്കോടെത്തി. ഇതോടെ പരസ്പരം കാണാതായി. എങ്കിലും ഫോണിലൂടെ ബന്ധം നിലനിന്നു. ബിടെക് പൂര്‍ത്തിയാക്കിയ അര്‍ച്ചന ജോലിക്കായി വീണ്ടും മുംബൈയില്‍ എത്തിയതോടെയാണ് ബന്ധം പൂത്തുതളിര്‍ത്തത്. 

പ്രണയം ആദ്യ തിരിച്ചറിഞ്ഞതാരെന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ. അര്‍ച്ചനയുടെ അച്ഛനാണ് യഥാര്‍ഥത്തില്‍ ഈ പ്രണയകഥയുടെ ഹീറോ. സാധാരണ വില്ലനാകാറുള്ള അച്ഛനില്‍ നിന്ന്  വ്യത്യസ്ഥനാണ് മുംബൈയില്‍ റെയില്‍വേ മോട്ടോര്‍ മെക്കാനിക്കായ രത്നാകരന്‍. 

ഈ മാസം 18 നു ഇരുവരും തിരികെ മുംബൈയിലേയ്ക്ക് പറക്കും. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...