രഹസ്യമായി മൂന്നാം വിവാഹത്തിനെത്തി; പരസ്യമായി മർദിച്ച് ആദ്യഭാര്യ: വിഡിയോ

wife-beats-husband
SHARE

രഹസ്യമായി മൂന്നാം വിവാഹത്തിന് ഒരുങ്ങിയ ഭർത്താവിനെ വിവാഹവേദിയിൽ ബന്ധുകൾക്കൊപ്പമെത്തിയ ആദ്യ ഭാര്യ പരസ്യമായി മർദിച്ചു. കറാച്ചിയിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

മുസ്ലീം വിവാഹനിയമം അനുസരിച്ച് രണ്ടാമതും വിവാഹം കഴിക്കണമെങ്കിൽ ആദ്യ ഭാര്യയുടെ അനുവാദം വേണം. എന്നാൽ അനുവാദമില്ലാതെയാണ് ഭർത്താവ് രണ്ടാമതും വിവാഹം കഴിച്ചത്. 2018ൽ നടന്ന രണ്ടാം വിവാഹം ഭാര്യയ്ക്ക് തടയാൻ സാധിച്ചില്ല. മൂന്നാമതും ഭർത്താവ് വിവാഹിതനാകുന്നത് അറിഞ്ഞതോടെയാണ് ഭാര്യ രോഷാകുലയായത്. 

മർദനത്തിൽ പരുക്കേറ്റ ഭർത്താവ് ആശുപത്രിയിലാണ്. ആദ്യ ഭാര്യയുമായുള്ള ബന്ധം താൻ അവസാനിപ്പിച്ചതാണെന്നും ഏതാനും ദിവസം മുൻപ് വക്കീൽ നോട്ടീസ് ഇവർ കൈപ്പറ്റിയതാണെന്നും ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഏതായാലും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...