പ്രായം 63; കണ്ടാല്‍ ടീനേജുകാരി; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തായ്‌വാൻ സുന്ദരി

Chen-Meifen-1
SHARE

ഒരു 63 കാരിയെ കണ്ട് അന്തം വിട്ടിരിക്കുകയാണ് സൗന്ദര്യാസ്വാദകര്‍.  ചെൻ മീഫെൻ എന്ന തായ്‌വാൻ നടിയാണ് താരം. ഒരൊറ്റ ചിത്രം ലോകം മുഴുവന്‍ ശ്രദ്ധ നേടി. ആ ചിത്രം കണ്ടാൽ ചെൻ മീഫെനു ഒരു 30 വയസ്സു പ്രായം തോന്നും. എന്നാൽ യഥാർഥത്തില്‍ 63 വയസ്സുണ്ട് ഈ നടിക്ക്! 

നടിയും ഗായികയും അവതാരകയുമാണ് ചെൻ മീഫെൻ. 40 വർഷം മുൻപ് ബ്യൂട്ടി ക്യൂൻ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്നും ശരീഘടനയ്ക്കോ സൗന്ദര്യത്തിനോ മാറ്റമില്ല. പ്രായക്കുറവിന്റെ പേരിൽ മുൻപും തായ്‌വാനിൽ താരമായിരുന്നു മീഫെൻ. എന്നാൽ അടുത്തിടെ പങ്കുവച്ച ഈ ചിത്രം തായ്‌വാനിൽ ഒതുങ്ങിയില്ല എന്നു മാത്രം.

ഒരു സ്പെഷൽ ഡാൻസ് ഷോയില്‍ തൂവലുകളും സ്വീകിൻസുകളുമുള്ള ഷീർ ഗൗൺ ധരിച്ചാണ് മീഫെൻ പ്രത്യക്ഷപ്പെട്ടത്. മെഫീൻ ഈ വേഷത്തിൽ അതിസുന്ദരിയായിരുന്നു. 19–ാം വയസ്സിൽ സൗന്ദര്യ മത്സരത്തിൽ ജേതാവാകുമ്പോൾ പോലും ഇത്ര സൗന്ദര്യമില്ല എന്നാണ് ആരാധകർ പറയുന്നത്. സൗന്ദര്യ മത്സരത്തിൽ വിജയിച്ചശേഷമാണ് മീഫെൻ സിനിമയിലെത്തിയത്. സിനിമയിൽ സജീവസാന്നിധ്യമായിരുന്നു താരം. പുതിയ ചിത്രങ്ങൾ വൈറലായതോടെ സൗന്ദര്യം രഹസ്യം അറിയാനുള്ള ആകാംക്ഷ പങ്കുവച്ച് മാധ്യമങ്ങൾ മെഫീനെ വളഞ്ഞിരിക്കുകയാണ്. യാതൊരു മടിയുമില്ലാതെ താരം അത് തുറന്നു പറയുകയും ചെയ്തു. എന്നും രാവിലെ ജിഞ്ചർ സൂപ്പ് കുടിക്കാറുണ്ട്. അതാണ് സൗന്ദര്യത്തിനു കാരണമെന്നാണ് മെഫീൻ പറയുന്നത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...