‘ആനക്കള്ളൻ’; സിഗ്നൽ കാത്തുകിടന്ന ട്രക്കിൽ നിന്നും ഭക്ഷണം മോഷണം; വിഡിയോ

elephant-robbery
SHARE

50 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇൗ രണ്ടു ആനകളുടെ വികൃതി കണ്ടിരിക്കുന്നത്. ആനപ്രേമികളുടെ ഇടയിലും ഇരുവരും താരമായി. ലോറിയിൽ കയറ്റി കൊണ്ടു പോകുമ്പോഴാണ് ആനകൾ സമീപത്തെ വാഹനത്തിൽ നിന്നും ഭക്ഷണം മോഷ്ടിച്ചത്.തായ്‌ലൻഡിലാണ് സംഭവം നടന്നത്. 

നഖോൺ സാവൻ എന്ന നഗരത്തിലൂടെ ട്രക്കിൽ കൊണ്ടു പോവുകയായിരുന്ന രണ്ട് ആനകളെ. ഇടയ്ക്ക് ലോറി സിഗ്നലിൽ നിർത്തി. ഇതേ സമയം ആനയുടെ ട്രക്കിന് സമീപം നിറയെ കരിമ്പുമായി മറ്റൊരു ലോറി എത്തി. കരിമ്പ് കണ്ടതും ട്രക്കിലെ ആനകളുടെ വിധം മാറി. ഉടൻ തുമ്പിക്കൈ നീട്ടി ട്രക്കിൽ നിന്നും കരിമ്പെടുത്ത് കഴിക്കാനും തുടങ്ങി. പിന്നിൽ സിഗ്നൽ കാത്തുകിടന്ന മറ്റൊരു യാത്രക്കാരനാണ് ഇൗ ആന മോഷണം ക്യാമറയിൽ പകർത്തിയത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...