40 ടൺ മാർബിൾ കയറ്റിയ ലോറി കുടുങ്ങി; വലിച്ചുകയറ്റി നാടിന്റെ ഒരുമ; വിഡിയോ

social-media-lorry-video
SHARE

‘മലയാളി പൊളിയല്ലേ.. മലപ്പുറത്തെ ബാഹുബലിമാർ...’ ഇങ്ങനെ ഇൗ ഒരുമക്കരുത്തിന് സമൂഹമാധ്യമങ്ങൾ ചാർത്തുന്ന വിശേഷണങ്ങളേറെയാണ്. ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോ. ഭാരം കയറ്റിയെത്തിയ കണ്ടെയ്നർ ലോറി വടം ഉപയോഗിച്ച് നാട്ടുകാർ കയറ്റം വലിച്ചുകയറ്റുന്നു. ഒരുമയോടുള്ള ആ നാടിന്റെ കരുത്ത് ഇൗ വിഡിയോയിൽ നിന്നും വ്യക്തം.

എറണാകുളത്ത് നിന്ന് താമരശ്ശേരിയിലേക്ക് പോയ 40 ടണ്‍ മാര്‍ബിള്‍ കയറ്റിയ കണ്ടെയ്‌നറാണ് മൂര്‍ക്കനാട് മൈത്ര ചോല എസ് വളവിലെ കയറ്റത്തില്‍ കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്കായി. ലോറി നീക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. ഇതോടെയാണ് വടം ഉപയോഗിച്ച് വലിച്ചുകയറ്റാൻ നാട്ടുകാർ തന്നെ ഇറങ്ങിയത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...