‘നിത്യാനന്ദ കൊറോണ വൈറസ് ചലഞ്ച്’; വിചിത്ര അവകാശവാദവുമായി വീണ്ടും വിഡിയോ

nithyanantha-corona-virus
SHARE

രാജ്യത്തെ പൊലീസിനോ കോടതിക്കോ കണ്ടെത്താനാകാതെ ഒളിവിൽ തുടരുന്ന വിവാദ ആൾദൈവം നിത്യാനന്ദയുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ. ഇത്തവണ ലോകത്തെ പിടിച്ചുലയ്ക്കുന്ന കൊറോണ വൈറസിനെ കുറിച്ചാണ് വിഡിയോ. നിത്യാനന്ദയുടെ വിഡിയോകൾ പങ്കുവയ്ക്കുന്ന ‘ദി അവതാർ ക്ലിക്ക്സ്’ എന്ന യൂട്യൂബ് പേജിൽ നിന്നാണ് ‘നിത്യാനന്ദ കൊറോണ വൈറസ് ചലഞ്ച്’ എന്ന പേരിൽ പുതിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

പടർന്നു പിടിക്കുന്ന കൊറോണ ഭീതി ഇല്ലാതാക്കാനും വൈറസിൽ നിന്നും മുക്തി നേടാനും ഇൗ ചലഞ്ച് ഏറ്റെടുക്കണമെന്നാണ് വിഡിയോയിൽ പറയുന്നത്.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മന്ത്രജപം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാം. ഫെബ്രുവരി 7 ന് തുടങ്ങി 9 അവസാനിക്കുന്ന ചടങ്ങാണിത്. ‘അഖന്ധ മഹാവാക്യ മന്ത്രജപം’ എന്നാണ് ഇതിന് പേരുനൽകിയിരിക്കുന്നത്. ലോകം മുഴുവൻ ‘ഓം നിത്യാനന്ദ പരമശിവോഹം’ എന്ന് ജപിക്കണമെന്നാണ് വിഡിയോയിൽ പറയുന്നത്.

ശ്രീവള്ളി രഞ്ജിതയായി; ഇപ്പോള്‍ മാ നിത്യാനന്ദ മയി; എല്ലാത്തിനും പിന്നില്‍ താരം?; വിവാദം

കൊറോണ ഭീതിയിൽ ലോകം നടുങ്ങുമ്പോഴാണ് ഇന്റർപോൾ വരെ അന്വേഷിക്കുന്ന പ്രതി ഇത്തരം വിഡിയോകളുമായി രംഗത്തെത്തുന്നത്. ഇൗ വിഡിയോ പങ്കുവയ്ക്കുന്ന സ്ഥലം പോലും കണ്ടുപിടിക്കാൻ അധികൃതർ ശ്രമിക്കുന്നില്ല എന്നതും കൗതുകമാണ്. ദിവസങ്ങൾക്ക് മുൻപ് ഇയാൾ ആത്മീയ യാത്രയിലാണെന്നും അതുകൊണ്ട് തന്നെ സമൻസുകൾ അയക്കാനാകില്ലെന്നുമാണ് കര്‍ണാടക പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചത്.

മൂന്നാംകണ്ണ് കൊണ്ട് സ്കാനിങ്ങ്; വരം കിട്ടിയ രണ്ടുപെൺകുട്ടികൾ എവിടെ?; ദുരൂഹം

നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ ഇയാൾ സജീവമാണെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. വിചിത്ര വാദങ്ങൾ ഉന്നയിച്ചുള്ള പ്രഭാഷണമായിരുന്നു ഇത്.' ഈ ആരോപണങ്ങളൊക്കെ നേരിടുന്നത് പരമഹംസ നിത്യാനന്ദയാണെന്നും നിങ്ങളോട് സംസാരിക്കുന്നത് നിത്യാനന്ദ പരമശിവം എന്ന പുതിയ അവതാരമാണെന്നുമായിരുന്നു വാദം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...