മെയ് 10ന് വിവാഹം; ഇന്ന് രണ്ട് വൃക്കയും തകരാറിലായി അനീഷ; വേണം സഹായം; കുറിപ്പ്

aneesha-help-post
SHARE

‘മെയ് 10ന് അവളുടെ കല്യാണമാണ്. സ്വന്തം ജീവീതം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് വില്ലനായി വിധി എത്തുന്നത്. രണ്ട് വൃക്കകളും തകരാറിലായി അവൾ ഇന്ന് ആശുപത്രിയിൽ ജീവനോടും ജീവിതത്തോടും മല്ലിടുകയാണ്.’ ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച അനീഷയുടെ ജീവിതം ഇന്ന് കേരളം ഏറ്റെടുത്തിരിക്കുകയാണ്. ഒട്ടേറെ പേരാണ് സഹായവുമായി എത്തിയിരിക്കുന്നത്. അനീഷയുടെ ഓപ്പറേഷനായി സഹായം ചോദിച്ച് വ്ലോഗർ ജിൻഷ ബഷീറാണ് കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഈ വരുന്ന മെയ് 10 ന് അച്ഛന്റെ കൈപിടിച്ച് വിവാഹ മണ്ഡപത്തിലേക്ക് എത്തേണ്ടിയിരുന്ന പെൺകുട്ടി. പക്ഷെ ഇപ്പോൾ രണ്ട് വൃക്കകളും തകരാറിലായി വിവാഹ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞ് ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊല്ലം സ്വദേശി അനീഷ (23) യെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ നമുക്കൊന്ന് പരിശ്രമിക്കാം. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന അനീഷക്ക് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വക്കണം എന്നാണ് ഡോക്ടർമാരുടെ നിർദേശം. അതിന് 25 ലക്ഷം രൂപയോളം വേണ്ടി വരും. 

പ്രായമായ അച്ഛനും അമ്മയും ഒരു അനിയനുമുള്ള ഈ നിർധന കുടുംബത്തിന്റെ വരുമാന മാർഗം അനീഷയുടെ ജോലിയിൽ നിന്നുള്ള വരുമാനം ആയിരുന്നു. നമ്മൾ എല്ലാവരും കൂടി ഒന്ന് പരിശ്രമിച്ചാൽ ആ മാതാപിതാക്കൾക്ക് അവരുടെ മകളെ നഷ്ടപ്പെടാതിരിക്കാനും ആ സഹോദരന് അവന്റെ സഹോദരിയെ പഴയ രീതിയിൽ തിരികെ ലഭിക്കാനും സാധിച്ചേക്കാം. 

നമ്മുടെ പേജ് ഫോളോവേഴ്സ് ഒരാൾ ഒരു 10 രൂപ വച്ച് അവരെ സഹായിച്ചാൽ ആ പെൺകുട്ടിയുടെ ഓപ്പറേഷന് ആവശ്യമായ തുക ലഭിക്കും. എന്റെ വകയായി ചെറിയൊരു സഹായം നൽകിയിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഈ പോസ്റ്റ് ഷെയർ ചെയ്താൽ ആ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാം. വൃക്ക രോഗം കാരണം മുടങ്ങിപ്പോയ ആ പെൺകുട്ടിയുടെ വിവാഹം എന്ന സ്വപ്നം ഒരുനാൾ പൂവണിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കാം.

അഡ്രസ്സ്: അനീഷ എ, തുണ്ടഴികത്ത് കിഴക്കതിൽ, പട്ടത്താനം, കൊല്ലം

അമ്മയുടെ ബാങ്ക് അക്കൗണ്ട്:

Account Name: Sherly K

Acc No: 3409023933

Bank: Central Bank Of India

Branch: Kadappakkada

IFSC: CBIN0281172

Contact Number: 98954 93459

Whatsapp: 98954 93459

Google Pay: 8891777139

പോസ്റ്റ് തീയതി: 02-02-2020

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...