‘വിഡിയോ ഇസ്തപ്പെട്ടില്ലേല്‍ ഷെയറ് ചെയ്യണ്ട’; വൈറല്‍ കേക്ക് മേക്കിങ്

cake-baking
SHARE

ബാല്യത്തിൽ മണ്ണപ്പം ചുട്ടുകളിക്കാത്ത കുട്ടികൾ കുറവാണ്. കാലം മാറിയതോടെ മണ്ണപ്പം രൂപാന്തരം പ്രാപിച്ച്  കേക്കായി മാറി. കൊച്ചുമിടുക്കിയുടെ മണ്ണ്കൊണ്ടുള്ള കേക്ക് ബേക്കിങ്ങാണ് ഇപ്പോൾ വൈറൽ. മണ്ണും ഇലകളും കൊണ്ടാണ് ഈ കുരുന്നിന്റെ കേക്ക് ഉണ്ടാക്കൽ. മണ്ണിൽ ചടഞ്ഞങ്ങനെയിരുന്നു മണ്ണു കുഴച്ചുള്ള ഈ കുക്കറി ഷോ ഒന്നു കാണേണ്ടതു തന്നെയാണ്. 

ആവശ്യത്തിന് മണ്ണും ഇലയും കുഴച്ച് കേക്ക് ട്രേയിൽ വച്ച് ഉണ്ടാക്കിയ കേക്ക് അല്പം പൊടിഞ്ഞെങ്കിലും യാതൊരു ഭാവഭേദവിമില്ലാതെ വിവരണം തുടരുകയാണ്. ഹാപ്പി ബർത്ത് ഡേ പാട്ടും പാടിയാണ് ഈ മിടുക്കി താൻ ഉണ്ടാക്കിയ കേക്ക് മുറിക്കുന്നത്. 

അവസാനത്തെ പഞ്ച് ഡയലോഗാണ് വിഡിയോയുടെ ഹൈലൈറ്റ്. വിഡിയോ 'ഇസ്തപ്പെട്ടാൽ ഷെയറ് ചെയ്യണ്ട, ഇസ്തപ്പെട്ടില്ലേല്‍ ഷെയറ് ചെയ്യണ്ട' എന്ന് വളരെ ആത്മാർഥതയോടെയുള്ള കുഞ്ഞാവയുടെ പറച്ചിൽ ആരിലും ചിരിയുണർത്തും.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...