വിമാനത്താവളത്തിൽ ‘കരടി’ഓടുന്നു; ജീവനും കൊണ്ട് പാഞ്ഞ് കുരങ്ങൻമാരും; വിഡിയോ വൈറൽ

monkey-air-port
SHARE

വിമാനത്താവളത്തിൽ നിന്നും കുരങ്ങൻമാരെ ഓടിക്കാൻ കരടിയുടെ വേഷം കെട്ടി ജീവനക്കാരൻ. അഹമ്മദാബാദ് സർദാർ‌ വല്ലഭായി പട്ടേൽ‌ വിമാനത്താവളത്തിൽ നിന്നാണ് കൗതുകമുള്ള വിഡിയോ പുറത്തുവന്നത്. വിമാനത്താവളത്തിന് ചുറ്റും കുരങ്ങൻമാരുടെ ശല്യം കൂടുതലാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ പോലും ഇതു ബാധിക്കാൻ തുടങ്ങിയതോടെയാണ് കുരങ്ങ് ശല്യം തീർക്കാൻ അധികൃതർ പദ്ധതികൾ ആലോചിച്ചത്.

ഇതോടെയാണ് ജീവനക്കാരിൽ ഒരാൾ കരടിയുടെ വേഷമണിഞ്ഞ് കുരുങ്ങുകളെ ഓടിക്കാൻ തീരുമാനിച്ചത്. ഇൗ ഐഡിയ വൻവിജയമായി. കരടി ആക്രമിക്കാൻ വരികയാണെന്ന് ധരിച്ച് കുരങ്ങുകൾ സ്ഥലം വിട്ടു. ഇതോടെ ഇൗ തന്ത്രം സ്ഥിരമാക്കി.  ഇത്തരത്തിൽ ജീവനക്കാരൻ കരടി വേഷത്തിൽ കുരങ്ങനെ ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...