‘ജിമ്മന്റെ കാന്താരി’; മനംകവരും കല്യാണം വിളി; സേവ് ദ ഡേറ്റ് വൈറൽ

arun-aashika-svd
SHARE

വിവാഹം ആഘോഷമാകുമ്പോള്‍ കല്യാണ വിളി വ്യത്യസ്തമാക്കുകയാണ് പുതുതലമുറ. സോഷ്യല്‍ മിഡിയുടെ കാലത്ത് ഡിജിറ്റല്‍ സേവ് ദ് ഡേറ്റിനാണ്  പ്രാധാന്യം. പഴമയും നാട്ടിപുറവും പ്രകൃതി സൗന്ദര്യവും അല്‍പ്പം ഗ്ലാമറും എന്നും വേണ്ട എല്ലാം  ഈ സേവ് ദ് ഡേറ്റുകള്‍ക്ക് വിഷയമാകാറുണ്ട്.

arun-aashika-svd-2

ഫെബ്രുവരി 10ന് കതിര്‍ മണ്ഡപത്തിൽ ഒന്നാകുന്ന അരുണും ആഷികയുമാണ് സോഷ്യല്‍ മിഡിയിലെ ഇപ്പോഴത്തെ വൈറല്‍ ജോഡികള്‍. മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന  ചെക്കനരികിൽ പ്രണയഭാവം നിറഞ്ഞ് നില്‍ക്കുന്ന വധുവും. ഇതാണ് ഹൈലൈറ്റ്. ചെക്കന്റെ മസിൽപെരുക്കത്തിനൊപ്പം നാടൻ ലുക്കിൽ കല്യാണ പെണ്ണ് കൂടി എത്തുമ്പോള്‍ സംഭവം ജോറാകുന്നു. കെഎസ് വെഡ്ഡിങിന് വേണ്ടി കെ.എസ് സരുണാണ് ജിമ്മനേയും പെണ്ണിനേയും ക്യാമറാ ക്ലിക്കിലാക്കിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...