പോൺ വിഡിയോ കാണാൻ നിർബന്ധിച്ച് ഭാര്യ; കണ്ടത് ഭാര്യയുടേത് തന്നെ; ഒടുവിൽ

couples-fight
SHARE

ഭർത്താവിനെ പോൺ വിഡിയോകൾ കാണാൻ നിർബന്ധിച്ച യുവതി ഇപ്പോൾ കോടതി കയറിയിറങ്ങുകയാണ്. 32 വയസ്സുള്ള ഡോക്ടറാണ് കുരുക്കിൽപെട്ടിരിക്കുന്നത്.  പൊലീസ് കമ്മീഷണര്‍ ഓഫീസിലെ കൗൺസിലിങ് സെന്ററിലാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ടെക്കിയായ ഭർത്താവിനോട് പോൺ വിഡിയോകൾ കാണാനും അതുപോലെ അനുകരിക്കാനും യുവതി നിർബന്ധിച്ചു. ഒടുവിൽ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ഭർത്താവ് പോൺ വി‍ഡിയോകൾ കാണാൻ തുടങ്ങി. ഒടുവിൽ വിവാഹമോചനത്തിനായി കോടതി കയറിയിറങ്ങി നടക്കുകയാണ് ഭർത്താവും ഭാര്യയും. കാരണമാണ് ഞെട്ടിക്കുന്നത്, പോൺ വിഡിയോകൾ കാണുന്നതിനിടയ്ക്ക് ടെക്കിയായ ഭർത്താവ് ഭാര്യയുടെ ലൈംഗിക വിഡിയോ കാണാൻ ഇടയായി.

കല്യാണത്തിന് മുൻപ് തന്നെ ഇവരുടെ മുൻകാല പ്രണയത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞിരുന്നു. ഭർത്താവ് കണ്ടത് ഇയാൾക്കൊപ്പമുള്ള വിഡിയോ ആണെന്നും ഈ വിഡിയോ കാണിച്ച് ഇയാൾ ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടെന്നും എന്തെങ്കിലും ആവശ്യം വന്നാൽ തെളിവിനായി സൂക്ഷിച്ചിരിക്കുകയുമാണെന്നാണ് ഇവർ പറഞ്ഞത്. അത് വിശ്വസിച്ച ഭർത്താവ് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.  

എന്നാൽ പോൺ വിഡിയോ കാണുന്നതിനിടയ്ക്ക്  ഭർത്താവ് വീണ്ടും മറ്റൊരാളോടൊപ്പമുള്ള ഇവരുടെ ലൈംഗിക വിഡിയോ കാണാനിടയായി. തനിക്ക് വിവാഹത്തിന് മുൻപുള്ള ബന്ധങ്ങളാണിതെന്നും താൻ അറിയാതെയാണ് ഇതെല്ലാം അപ്ലോഡ് ചെയ്തതെന്നും ഇവർ ഭർത്താവിനോട് പറഞ്ഞു. എന്നാൽ അത് വിശ്വസിക്കാൻ ഭർത്താവ് തയ്യാറായില്ല. തുടർന്ന് ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

വിവാഹമോചനം എന്ന ആവശ്യത്തിൽ ഭർത്താവ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ എങ്ങനെയും വിവാഹജീവിതം മുന്നോട്ട് കൊണ്ടപോകണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ് ഭാര്യ. ഭർത്താവ് തനിക്കൊപ്പം താമിസക്കുന്നില്ലെന്നും തൻറെ കാര്യങ്ങൾ നോക്കുന്നില്ലെന്നും പറഞ്ഞായിരുന്നു ഇവർ പരാതി നൽകിയത്. ഇരുവർക്കു‍മിടയിൽ കൗൺസലിങ് നടന്നുകൊണ്ടിരിക്കുകയാണ്. 

പോണ്‍ വിഡിയോകള്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഇതേ കൗണ്‍സിലിങ് സെന്ററിലെ സീനിയര്‍ കൗണ്‍സിലര്‍ ബി.എസ്.സരസ്വതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...