സിംഹക്കുട്ടിയെ തട്ടിയെടുത്ത് കുരങ്ങൻ; 'ജൂനിയർ ലയൺകിങെ'ന്ന് ട്വിറ്റർ; വിഡിയോ

lion-05
SHARE

വാത്സല്യപൂർവം സിംഹക്കുട്ടിയെ തൂക്കിയെടുത്ത് കൊണ്ടുപോകുന്ന കുരങ്ങന്റെ ചിത്രങ്ങളാണ് ട്വിറ്ററിൽ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ സഫാരി ഓപ്പറേറ്ററായ കുർട്ട് ഷുൽറ്റ്സും സംഘവുമാണ് ഈ കുരങ്ങനെ കണ്ടെത്തിയത്. പതിവ് നിരീക്ഷണത്തിനായി പാർക്കിലിറങ്ങിയ ഷുൽറ്റ്സിന്റെയും സുഹൃത്തുക്കളുടെയും മുന്നിലാണ്  സിംഹക്കുട്ടിയെ തട്ടിയെടുത്ത് കൊണ്ട് മരത്തിലേക്ക് ഓടിക്കയറുന്ന കുരങ്ങനെ വന്ന് പെട്ടത്. സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് കുരങ്ങൻ ഇതിനെ നോക്കുന്നതെന്ന് ഷുൽറ്റസ് അസോസിയേറ്റഡ് പ്രസിന് അയച്ച സന്ദേശത്തിൽ പറയുന്നു. 

20 വയസോളം പ്രായമുള്ള കുരങ്ങനാണ് സിംഹക്കുട്ടിയുടെ വളർത്തച്ഛനായി മാറിയിരിക്കുന്നത്. വേട്ടയാടാൻ പോകുന്നതിനിടയിൽ അമ്മസിംഹം ഒളിപ്പിച്ച സ്ഥലത്ത് നിന്നുമാണ് കുരങ്ങൻ സിംഹക്കുട്ടിയെ മോഷ്ടിച്ചതെന്നാണ് ഷുൽറ്റ്സിന്റെ സംശയം. കടുത്ത ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് സിംഹക്കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഒരു മരച്ചില്ലയിൽ നിന്ന് അടുത്തതിലേക്ക് ചാടി ആശ്വസിപ്പിക്കാൻ നോക്കുകയായിരുന്നു കുരങ്ങനെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ക്ഷീണിതനായി കാണപ്പെടുന്ന സിംഹക്കുട്ടി രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്നും അഥവാ രക്ഷപെട്ടാൽ തന്നെ മുതിരുമ്പോൾ കുരങ്ങുകളെ ആക്രമിച്ച് കൊന്നേക്കാമെന്നും ഷുൽറ്റ്സ് പറയുന്നു. കുരങ്ങന്റെയും സിംഹക്കുട്ടിയുടെയും സംഭവം ലയൺ കിങിനെ ഓർമ്മിപ്പിക്കുന്നുവെന്നാണ് വായനക്കാരിൽ പലരും കുറിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...