കയ്യിൽ 3000 രൂപ; ലിഫ്റ്റടിച്ച് 15 ദിവസം കൊണ്ട് ഇന്ത്യ കറങ്ങി യുവാവ്; അനുഭവം

rare-travel-life
SHARE

യാത്രകൾ ഇഷ്ടപ്പെടുന്നവരെ പോലും അമ്പരപ്പിക്കുന്ന യാത്രയാണ് കുട്ടനാട്, പുളിങ്കുന്ന് സ്വദേശി കൊച്ചുപാലത്തിങ്കൽ ജോർജ് തോമസ് നടത്തിയത്. പ്രത്യേകിച്ച് വല്യ പ്രീ പ്ലാനൊന്നും ഇല്ലാതെ കാണുന്ന വണ്ടിക്ക് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ച് അതിൽ കയറി അങ്ങ് യാത്ര പോവുക. ഹിച്ച് ഹൈക്കിങ് എന്നാണ് ഇത്തരം യാത്രകളെ പറയുക. 

സാഹസികത നിറഞ്ഞ യാത്രയാണെന്ന് നല്ല ബോധം ഉള്ളതു കൊണ്ട് യാത്രയുടെ പ്ലാൻ സ്വകാര്യമായി സഹോദരനോട് മാത്രം പങ്കുവച്ചു. അങ്ങനെ വീട്ടുകാരറിയാതെ ഈ ഇരുപത്തിരണ്ടുകാരൻ കുട്ടനാട്ടിൽ നിന്ന് ഹിച്ച് ഹൈക്കിങ് തുടങ്ങി. കയ്യിൽ ആകെയുള്ളത് 3000 രൂപ. പക്ഷേ, ജോർജ് തോമസിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒന്നും തടസ്സമായില്ല. 15 ദിവസങ്ങൾ, 4500 കിലോമീറ്റർ. ജോർജ് തോമസ് അനുഭവിച്ച സാഹസികത നിറഞ്ഞ യാത്രയെ കുറിച്ച് മനോരമ ട്രാവലറിൽ വന്ന അഭിമുഖം വായിക്കാം.

അഭിമുഖം വായിക്കാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...