വർഷങ്ങളായി കിടപ്പാണ്, ഒരു ഇലക്ട്രിക് വീൽച്ചെയർ വാങ്ങിത്തരുമോ?; യൂസഫലിയോട് യുവാവ്; പിന്നീട്

yusafali-help-video
SHARE

‘സാറെ, ഒൻപതുവർഷമായി മരത്തിൽ നിന്നുവീണ് ഒരേ കിടപ്പാണ്. മറ്റ് മാർഗങ്ങളൊന്നുമില്ല. എനിക്ക് ഒരു ഇലക്ട്രിക് വീൽച്ചെയർ വാങ്ങി തരാമോ..’ കോട്ടയം  ജില്ലയിലെ പോരൂർ താമസിക്കുന്ന ജയരാജ് കുറിച്ചു. ഇൗ കുറിപ്പിട്ടത് എം.എ യൂസഫലിയുടെ ഫെയ്സ്ബുക്ക് പേജിന് താഴെയാണ്. നിസഹായതയുടെ ഇൗ ചോദ്യം കാണേണ്ടിടത്ത് തന്നെ സമൂഹമാധ്യമങ്ങൾ എത്തിച്ചു. ഒടുവിൽ ജയരാജിനെ തേടി ആ സഹായം എത്തി. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ഇലക്ട്രിക് വീൽച്ചെയർ. 

ബെംഗളൂരില്‍ നിന്നും പ്രത്യേകമായി നിർമിച്ച ആധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് വീല്‍ചെയറാണ് യൂസഫലി വീട്ടിലെത്തിച്ച് നൽകിയത്. ലുലു ഗ്രൂപ്പ് മീഡിയാ കോ ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് കഴിഞ്ഞ ദിവസം ജയരാജന്റെ വീട്ടിലെത്തി വീല്‍ചെയര്‍ കൈമാറി. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...