പിന്നാലെ ചെന്ന് ആനയെ ഉപദ്രവിച്ച് യുവാവ്; സഹികെട്ട് തിരിച്ചോടിച്ച് കാട്ടാന; വിഡിയോ

man-escapes-after-hitting-innocent-elephant-in-disturbing-viral-video-internet-is-furious
SHARE

ആനകളോടുള്ള ക്രൂരത വെളിവാക്കി പശ്ചിമ ബംഗാളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ പിന്നിലൂടെ ഓടിയെത്തി ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്. ഗ്രാമവാസികളെ കണ്ട്  ഭയന്നോടിയ ആനയുടെ പിന്നാലെ ചെന്നായിരുന്നു ഇയാളുടെ ക്രൂരമായ ആക്രമണം. ആനയെ ആക്രമിച്ചിട്ടോടിയ ഇയാളുടെ പിന്നാലെ ആന പായുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

തലനാരിഴയ്ക്കാണ് ഇയാൾ ആനയുടെ പിടിയിൽ നിന്നും രക്ഷപെട്ടത്. കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ ഝാർഗ്രാം ഗ്രാമത്തിലും സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു. അന്ന് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ചാണ് ഉപദ്രവിച്ചത്. കാട്ടാനയെ ഉപദ്രവിക്കുന്ന ആളുകൾക്കെതിരെ കടുത്ത അമർഷമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...