വീടിനകത്ത് കാട്ടാനക്കൂട്ടത്തിന്‍റെ കോണ്‍ക്രീറ്റ് ശില്‍പം തീര്‍ത്ത് വീട്ടമ്മ ; മനോഹരകാഴ്ച

kattana-house
SHARE

വീടിനകത്ത് കാട്ടാനക്കൂട്ടത്തിന്‍റെ കോണ്‍ക്രീറ്റ് ശില്‍പം തീര്‍ത്ത് വീട്ടമ്മ. തൃശൂര്‍ കുന്നംകുളം സ്വദേശിനിയായ അനിത ജോണിയാണ് ആനകളുടെ ശില്‍പം ഭിത്തിയില്‍ നിര്‍മിച്ചത്. 

മുപ്പത്തിയൊന്‍പതാം വയസില്‍ ചിത്രകലാ ക്യാംപില്‍ പങ്കെടുത്ത ശേഷമാണ് ഈ വീട്ടമ്മയുടെ കഴിവുകള്‍ പുറംലോകമറിഞ്ഞത്. ചിത്രരചന പഠിക്കാതെതന്നെ മികച്ച ചിത്രങ്ങള്‍ വരച്ച് സമ്മാനങ്ങള്‍ വാങ്ങി. പിന്നെ, ചിത്രരചന ഉപേക്ഷിച്ച് ശില്‍പ നിര്‍മാണത്തിലേക്ക് പ്രവേശിച്ചു. പതിനഞ്ചു വര്‍ഷം കൊണ്ട് സ്വന്തം കഴിവുകള്‍ ഒന്നൊന്നായി മിനുക്കിയെടുത്തു. വീട്ടില്‍ അതിഥികളുടെ മുറിയ്ക്കരികില്‍ കാട്ടാനകളുടെ ശില്‍പം തീര്‍ത്തതായിരുന്നു വേറിട്ടത്. വെള്ളം കുടിക്കാന്‍ വരുന്ന കാട്ടാനക്കൂട്ടത്തെയാണ് ഭിത്തിയില്‍ ആവിഷ്ക്കരിച്ചത്. ആനക്കൂട്ടത്തിനു താഴെ ചെറിയൊരു തടാകവും നിര്‍മിച്ചു. പത്തു മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കാടും കാട്ടാനകളും വീടിനകത്ത് മനോഹര കാഴ്ചയാണ്. വീട്ടില്‍ എത്തുന്ന ഓരോ അതിഥികളും കാട്ടാനക്കൂട്ടത്തിന്റെ കാഴ്ചയെ പുകഴ്ത്തും. ബിസിനസുകാരനായ ജോണി തെക്കേക്കരയാണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...