ബിജെപി പ്രവർത്തകരെ ഓടിച്ചിട്ട് തല്ലിയ സബ്കലക്ടർ ആര്? മലയാളിയാണോയെന്ന് ചോദ്യം

priya-varma-subcollector
SHARE

മുദ്രാവാക്യം വിളിച്ച് എത്തുന്ന ബിജെപി പ്രവർത്തകരെ ഓടിച്ചിട്ടു തല്ലിയ വനിത സബ്കലക്ടറുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിഷേധക്കാരിൽ ആരോ ഒരാൾ സബ്കലക്ടർ പ്രിയ വര്‍മയുടെ മുടിക്കു പിടിച്ചു വലിച്ചതോടെ സംഘർഷമായി. ഇതിന്റെ വിഡിയോ വൈറലായതോടെ പ്രിയ വർമ ആരാണെന്നു തിരയുകയായിരുന്നു സോഷ്യൽ മീഡിയ.

മധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള മംഗലിയാ എന്ന ഗ്രാമത്തിൽ നിന്നാണ് പ്രിയ വർമ സിവിൽ സർവീസിൽ എത്തിയത്. 2014ലാണ് സിവിൽ സർവീസ് നേടിയത്. 2015ൽ 21–ാം വയസിൽ ഡിഎസ്പിയായി. 2017ൽ വീണ്ടും യുപിഎസ്‌സി പരീക്ഷ എഴുതിയാണ് പ്രിയ വർമ സബ് കലക്ടറായത്. പ്രിയ വർമയെ പിന്തുണച്ചും വിമർശിച്ചും വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. പ്രിയവർമയുടെ വിഡിയോയ്ക്ക് താഴെ നിങ്ങൾ മലയാളിയാണോ എന്നാണ് ചിലരുടെ ചോദ്യം.  

ഞായറാഴ്ച പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവർത്തകരെയാണ് കലക്ടർ ഓടിച്ചിട്ട് തല്ലിയത്. കലക്ടർ തല്ലി തുടങ്ങിയതോടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്‌ഗഡിൽ 144 പ്രഖ്യാപിച്ചിരുന്ന സമയമാണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ജാഥയായി എത്തിയത്. ഇതോടെയാണ് ഇതോടെയാണ് സബ് കലക്ടർ ഇടപെട്ടത്. 

മുൻപും പ്രതിഷേധക്കാർക്കെതിരെ നടപടിയെടുത്ത പ്രിയവർമയ്ക്കെതിരെ വിമർശനം ശക്തമായിരുന്നു. മറ്റൊരു വിഡിയോയിൽ പ്രതിഷേധം നടത്തുന്ന സ്ത്രീകൾക്കെതിരെയായിരുന്നു പ്രിയയുടെ രോഷം. ‘കലക്ടർ മാഡം, നിങ്ങൾ പഠിച്ച ഏത് നിയമപുസ്തകമാണ് സമാധാനപൂർണമായി പ്രകടനം നടത്തുന്നവരെ കോളറിന് പിടിച്ച് വലിച്ചിഴക്കാനും, കരണത്തടിക്കാനുമുള്ള അധികാരം നിങ്ങൾക്ക് നൽകിയിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞുതരണം’ എന്നാണ് ഈ വിഡിയോ പങ്കു വച്ചു കൊണ്ട് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്ററിൽ കുറിച്ചത്. എന്നാൽ കമൽ നാഥ് സർക്കാർ ഇതുവരെ ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...