അമ്പമ്പോ, എന്തൊരു നീളൻ മുടി..ആറടി മൂന്നിഞ്ച്; ഗിന്നസ് റെക്കോർഡ് നേടി 17 കാരി

nilanshi20
SHARE

നീണ്ടിടതൂർന്ന മുടിയുമായി നിലാൻഷി കയറിയത് ഗിന്നസ് വേൾഡ് റെക്കോർഡിലാണ്. ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന പദവിയാണ് ഈ ഗുജറാത്തുകാരിയെ തേടിയെത്തിയത്. ആ മുടിയല്ലേ, എന്ന് പറയാൻ വരട്ടെ, ആറടി രണ്ടേമുക്കാലിഞ്ചാണ് നിലാൻഷിയുടെ മുടിയുടെ നീളം.

അമ്മ കാച്ചുന്ന എണ്ണയാണ് തന്റെ നീളൻമുടിയുടെ രഹസ്യമെന്ന് നിലാന്‍ഷി പറയുന്നു. മുടിയുടെ നീളം കൊണ്ട് താൻ ഗിന്നസ് ബുക്കിൽ ഇടം നേടണമെന്നത് അമ്മയുടെ വലിയ സ്വപ്നമായിരുന്നു. ആറാമത്തെ വയസിൽ മുടി മുറിച്ചപ്പോൾ ആകെ അലമ്പായതാണ് നിലാൻഷിയുടെ മുടി നീട്ടി വളർത്താൻ അമ്മയെ പ്രേരിപ്പിച്ചത്.

ഒരു മണിക്കൂറോളമെടുത്താണ് മുടിയിലെ ചട അമ്മയും മകളും കൂടി തീർക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ മുടി കഴുകിയാൽ ഒരു മണിക്കൂറോളം എടുത്താണ് മുടി ഉണക്കുന്നത്. മുടി ഒരിക്കലും ഒരു ശല്യമായി തോന്നിയിട്ടില്ലെന്നും നിലാൻഷി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ മുടിയുള്ള ആളെന്ന റെക്കോർഡ് കൂടി സ്വന്തമാക്കുകയാണ് ഇനി നിലാൻഷിയുടെ ലക്ഷ്യം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...