ഭാഗ്യം കൈപിടിച്ചു, കാറിടിച്ച് തെറിച്ചുവീണ വിദ്യാർഥിനി രക്ഷപ്പെട്ടത് അദ്ഭുതകരമായി

harippad-car-accident
SHARE

ഹരിപ്പാട്: ദേശീയപാത മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് തെറിച്ചുവീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. നങ്ങ്യാർകുളങ്ങര ശ്രേയസിൽ സഞ്ജീവന്റെയും ആശയുടെയും മകൾ ചേപ്പാട് എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നവമി(13) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ദേശീയപാതയിൽ എത്തുന്ന ഭാഗത്തായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് നവമി റോഡ് മുറിച്ചു കടന്നത്. ഇതിനിടെ അമിതവേഗത്തിലെത്തിയ കാർ നവമിയെ ഇടിച്ചു തെറിപ്പിച്ചു.

ഇടിയുടെ ആഘാതത്ത‍ിൽ റോഡിലേക്കു വീണ നവമി തെറിച്ച് മറുവശത്തേക്ക് ഉരുണ്ടു പോയി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മ അപകടം കണ്ട് ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. തലയ്ക്കും കാലിനും പരുക്കുണ്ട്. 

സ്കൂൾ ബാഗ് തോളിലുണ്ടായിരുന്നതാണ് സാരമായ പരുക്കുകളേൽക്കാതെ രക്ഷപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടം നടന്ന സ്ഥലത്തുള്ള കടയുടെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...