ഫെയ്സ്ബുക്കിനെ പിന്തള്ളി ടിക്ടോക് കുതിക്കുന്നു; ഞെട്ടലോടെ സക്കർബർഗ്

tiktok-18
SHARE

ജനപ്രീതിയിൽ ഫെയ്സ്ബുക്കിനെ പിന്തള്ളി 'ടിക്ടോക്' കുതിക്കുന്നു. കുഞ്ഞൻ വിഡിയോകൾ കൊണ്ടാണ് കോടിക്കണക്കിന് ജനങ്ങളെ ടിക്ടോക് കൂടെ നിർത്തുന്നത്. കരുത്തനായി ടിക്ടോക് മാറുന്നതോടെ ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള കരുത്തൻ കമ്പനികൾ വിയർക്കുകയാണെന്ന് ടെക് ലോകം പറയുന്നു. 15 സെക്കന്റുള്ള വിഡിയോകളാണ് ടിക്ടോകിലെ ഇപ്പോഴത്തെ ട്രെൻഡ്.

കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട രണ്ടാമത്ത ആപ്പ് ടിക്ടോക് ആയിരുന്നുവെന്നതും ഫെയ്സ്ബുക്കിന് തലവേദന കൂട്ടുന്നുണ്ട്. ഫെയ്സ്ബുക്കിനെയും മെസഞ്ചറിനെയും പിന്തള്ളിയാണ് ടിക്ടോക് ഈ നേട്ടം സ്വന്തമാക്കിയത്. ടിക്ടോകും അതിന്റെ ചൈനീസ് പതിപ്പും 74 കോടി ഡൗൺലോഡെന്ന മാജിക് നമ്പറിലേക്കാണ് എത്തിയതെന്ന് മാർക്കറ്റ് അനലിസ്റ്റുകളുടെ കണക്ക് വ്യക്തമാക്കുന്നു. സക്കർബർഗിന് ടിക്ടോക് വെല്ലുവിളിയാകുന്നത് കണ്ട് ചിരിക്കുകയാണ് ചൈനീസ് കമ്പനിയായ ബൈറ്റൻഡൻസ് എന്നും വിദഗ്ധർ പറയുന്നു.

ഇന്ത്യ, യുഎസ്, ചൈന എന്നിവിടങ്ങളിലാണ് ടിക്ടോക് ചുവടുറപ്പിച്ചത്. മ്യൂസിക്കലി ഏറ്റെടുത്തതും ടിക്ടോകിന്റെ വളർച്ചയിൽ നിർണായകമായി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...