വിവാഹമോചനം, മദ്യപാനം, വിഷാദം; തകര്‍ന്നടി‍ഞ്ഞ ആ നിമിഷങ്ങള്‍: ഉള്ളുതൊടും കുറിപ്പ്

vishnu
SHARE

രാക്ഷസന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് വിഷ്ണു വിശാല്‍. എന്നാല്‍ സിനിമയിലെ ചില വിജയങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ താന്‍ വ്യക്തിജീവത്തില്‍ അമ്പേ പരാജയമായിരുന്നുവെന്ന് വിഷ്ണു പറയുന്നു. വിഷാദവും മദ്യപാനവും തന്റെ ജീവിതത്തെ തകര്‍ത്തു. എന്നാല്‍ അത്തരത്തിലുള്ള പ്രതിസന്ധികളെ താന്‍ അതിജീവിച്ച കഥ തുറന്നുപറയുകയാണ് വിഷ്ണു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ.

ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ താന്‍ അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും താന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി തന്റെ ജീവിതം വളരെ ദുഷ്കരമായിരുന്നുവെന്നും വിഷ്ണു പറയുന്നു.

കുറച്ചുകാലങ്ങളായി കരിയര്‍ നന്നായി പോവുകയായിരുന്നു. എന്നാല്‍ ജീവിതത്തില്‍ താന്‍ തകര്‍ന്നടിയുകയായിരുന്നു. 11 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് 2017 ല്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു. എന്നാല്‍, ആ പിരിയല്‍ മകനെ എന്നില്‍ നിന്ന് വല്ലാതെ അകറ്റി. അത് എന്നെ മാനസികമായി ഒരുപാട് തകര്‍ത്തു. തുടര്‍ന്ന് ഞാന്‍ മദ്യപാനത്തില്‍ അഭയം തേടി. അതിനിടെ ഞാന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തത് എന്നെ കൂടുതല്‍ തളര്‍ത്തി. 

ഈ പ്രശ്ങ്ങളുമായി മല്ലടിക്കുന്നതിനിടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്ങ്ങളിലും ഞാന്‍ തകര്‍ന്നു. സാമ്പത്തിക ബാധ്യതയും, സിനിമ സമയത്തിന് പുറത്തിറങ്ങാത്തതും എന്നെ ബാധിച്ചു. അതിനിടെ, ഒരു സിനിമയുടെ ചിത്രീകരണ സമയത്ത് പരിക്കേറ്റ് 11 മാസം കിടപ്പിലായി. രാക്ഷസന്റെ വിജയം ഒഴിച്ചുനിര്‍ത്തിയാല്‍ ജീവിതത്തില്‍ നല്ലതൊന്നും സംഭവിക്കാത്ത കാലം.

എന്നാല്‍, പിന്നീട് കുടുംബത്തിലെ പ്രശ്ങ്ങള്‍ ഞാന്‍ പതുക്കെ മനസ്സിലാക്കാന്‍ തുടങ്ങി. ഞാന്‍ അങ്ങനെ ആ തീരുമാനമെടുത്തു, എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഇനി എന്റെ കയ്യില്‍ തന്നെ ആയിരിക്കുമെന്ന്. ആദ്യം ചെയ്തത് വിഷാദത്തിന് ചികിത്സ നേടി. മദ്യപാനം കുറച്ചു. യോഗ തുടങ്ങി. അധിക്ഷേപിക്കുന്നവരെ ബ്ലോക്ക് ചെയ്തു. ജിമ്മില്‍ പോയി 16 കിലോ കുറച്ചു.

ഇക്കഥയിലൂെട ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് ജീവിതത്തെ പോസ്റ്റീവായി കാണമെന്നാണ്. നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജീവിതത്തില്‍ ഒഴിവാക്കി, സന്തോഷത്തോടെ ഇരിക്കുക. വിശാല്‍ കുറിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...