‘പള്ളിക്കെട്ട് ശബരിമലയ്ക്ക്..’; മകരവിളക്ക് ദിനത്തിൽ പള്ളിപ്പറമ്പിൽ ശരണം വിളി; ‘കേരള മോഡൽ’

കേരളം ഇങ്ങനെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഉദാഹരണങ്ങൾ അതിവേഗം സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ നേടി വൈറലാവുന്നു. ഇന്നലെ ശബരിമലയിൽ മകരവിളക്ക് ആഘോഷം നടന്നപ്പോൾ ശരണം വിളി പള്ളിമുറ്റത്തും ഉയർന്നു.മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

പുതുക്കിപ്പണിഞ്ഞ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശയോട് അനുബന്ധിച്ച് നടന്ന ഗാനമേളയുടെ വിഡിയോയാണിത്. മാർക്കോസും സംഘവും ഗാനമേള പൊളിക്കുകയാണ്. പാടിയ പാട്ടാകട്ടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്..’ എന്ന ഗാനവും. ഇതോടെ പള്ളിപ്പറമ്പിൽ ശരണം വിളി നിറഞ്ഞു. ഗായകനൊപ്പം മലയാളിയുടെ ചുണ്ടിലുള്ള ആ ഗാനം എല്ലാവരും ഏറ്റുപാടി. യുവാക്കളിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വിഡിയോ കാണാം