തെരുവാണ്, തിരക്കാണ്; മകന് പന്തെറിഞ്ഞ് അമ്മ; പോരാളിയെന്ന് ലോകം; വിഡിയോ

അമ്മയോളം വലിയ പോരാളി മറ്റാരുമില്ലെന്ന് തെളിയിക്കുകയാണ് ഇൗ അമ്മ. നിൽക്കുന്നത് തെരുവിലാണെങ്കിലും മകനാണ് വലുതെന്ന് ഇൗ അമ്മ തെളിയിക്കുന്നു. തിരക്കുള്ള തെരുവിൽ ആ അമ്മയും മകനും ക്രിക്കറ്റ് കളിക്കുകയാണ്. ഹൃദയം തൊടുന്ന ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

ബാറ്റുമായി നിൽക്കുന്ന മകന് ബോൾ എറിഞ്ഞു കൊടുക്കുകയാണ് അമ്മ. ചുറ്റും നിരവധി പേർ നടന്നു പോകുന്നതും വിഡിയോയിൽ കാണാം. അതൊന്നും ശ്രദ്ധിക്കാതെ ക്രിക്കറ്റ് കളിയിൽ മുഴുകിയിരിക്കുകയാണ് അമ്മയും മകനും. 45000ത്തോളം പേർ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. മുൻക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫ് അടക്കമുള്ളവർ വിഡിയോ പങ്കുവച്ചിട്ടുണ്ട്.