ഉപേക്ഷിച്ച കോൺക്രീറ്റ് പൈപ്പുകളിൽ 6 പെരുമ്പാമ്പുകൾ; 18 അടി നീളം; ഭീതി

odisha-pythons
SHARE

ഒഡിഷയിൽ ഉപേക്ഷിക്കപ്പെട്ട കോൺക്രീറ്റ് പെപ്പുകളിൽ നിന്ന് 6 കൂറ്റൻ പെരുമ്പാമ്പുകളെ കണ്ടെത്തി. ഒഡിഷയിലെ ധെങ്കനാൽ ജില്ലയിലുള്ള സപ്തസാജ്യാ ഗ്രാമത്തിലാണ് സംഭവം. ഇവിടെ ആടുകളെ മേയ്ക്കാനെത്തിയ ആട്ടിടയൻമാരാണ് പൈപ്പിനുള്ളിൽ പതുങ്ങിയിരിക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ ആദ്യം കണ്ടെത്തിയത്. ഇവരാണ് ഗ്രാമവാസികളെ വിവരമറിയിച്ചത്.

ഗ്രാമവാസികൾ വിവരമറിയിച്ചതനുസരിച്ച് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പൈപ്പിനുള്ളിൽ പതുങ്ങിയിരുന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. 18 അടിയോളം നീളമുണ്ടായിരുന്നു ആദ്യം പിടികൂടിയ പാമ്പിന്. ഇതിനു പിന്നാലെ വീണ്ടും പൈപ്പിനുള്ളിൽ പാമ്പുകളെ കണ്ടെത്തുകയായിരുന്നു. വലിയ കോൺക്രീറ്റ് പൈപ്പ് ജെസിബി ഉപയോഗിച്ച് തകർത്താണ് മറ്റ് പാമ്പുകളെ അവിടെനിന്നും നീക്കം ചെയ്തത്.

പിടികൂടിയ പാമ്പുകളിൽ ഏറ്റവും വലുതിന് 18 അടിയോളം നീളമുണ്ടായിരുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ബർമീസ് പൈതൺ വിഭാഗത്തിൽ പെടുന്ന പെരുമ്പാമ്പുകളാണിതെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.

16 അടിയോളം നീളമുണ്ടായിരുന്നു മറ്റൊരു പാമ്പിന്. പിടികൂടിയ മറ്റ് 4 പാമ്പുകൾ 10–12 അടിക്ക് ഇടയിലുള്ളവയായിരിന്നു. പിടികൂടിയ 6 പാമ്പുകളെയും സമീപത്തുള്ള കുമുർത്താങ്കർ വനമേഖലയിൽ കൊണ്ടുപോയി തുറന്നുവിട്ടു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...