കണ്ണീരിന്റെ ഉപ്പുരസം താണ്ടി; കോടീശ്വരന്‍റെ സീറ്റില്‍ ലക്ഷങ്ങള്‍‌; വായന തന്ന നേട്ടം

kodeswaran3
SHARE

പെട്ടിക്കട  നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കോഴിക്കോട് പേരാമ്പ്ര പട്ടാണിപ്പാറ സ്വദേശി ശ്രീധരന്‍ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടിയിലൂടെ നേടിയത് പന്ത്രണ്ട് ലക്ഷത്തി അന്‍പതിനായിരം രൂപയാണ്. ജീവിത പ്രതിസന്ധികള്‍ക്കിടയിലും മുടക്കാത്ത വായനയാണ് ഈ നേട്ടത്തിന് കാരണം.

കോഴിക്കോടിന്റെ മലയോരഗ്രാമമായ പട്ടാണിപ്പാറക്കാരന്‍ ശ്രീധരനിത് സ്വപ്നതുല്യമായ നിമിഷം.കടന്നുവന്ന വഴികള്‍ നല്‍കിയ കരുത്തിലൂടെ ആര്‍ജിച്ചെടുത്ത വിജയം. ഈ കാണുന്ന പെട്ടികടയാണ് ഉപജീവനമാര്‍ഗം. 40 വര്‍ഷത്തോളം ക്വാറിയില്‍ ചുമടെടുപ്പായിരുന്നു ജോലി.67 വയസുണ്ട്..ഈ കാലയളവില്‍ കണ്ണീരിന്റെ ഉപ്പുരസം ആവോളം രുചിച്ചു.

ജോലിക്കിടയിലും ജോലികഴിഞ്ഞും എന്തെങ്കിലും എഴുതും . വായന തന്നെയായിരുന്നു പ്രിയം.അതിനു വഴിയോരുക്കിയത്ശ്രീധരന്റെ നേതൃത്വത്തില്‍ ആരംഭിച്ച നവീന വായനശാലയായിരുന്നു

പെട്ടികടകൊണ്ടു മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് തൊഴിലുറപ്പ് ജോലിക്ക് പോയിതുടങ്ങിയത്.നല്ലൊരു ഗായകന്‍ കൂടിയാണ് ശ്രീധരന്‍.

നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വയസും ജീവിത പ്രതിസന്ധികളും ഒന്നും തടസമാവില്ലെന്ന പാഠമാണ് ഈ ജീവിതം പൊതുസമൂഹത്തിന് നല്‍കുന്നത്

പ്രദര്‍ശന മേളകളിലും കാഴ്ച ബംഗ്ലാവുകളിലും മാത്രം കാണുന്ന ഇഗ്വാനയെന്ന

MORE IN SPOTLIGHT
SHOW MORE
Loading...
Loading...