700 രൂപകൊണ്ടു സന്ദർശിച്ചത് 15 സംസ്ഥാനങ്ങള്‍; വിസ്മയമായി വിദ്യാര്‍ഥികള്‍

freetravel45
SHARE

എഴുന്നൂറു രൂപകൊണ്ടു ഇന്ത്യയിലെ പതിനെഞ്ചു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു വിസ്മയമാകുകയാണ് പാലക്കാട് അലനെല്ലൂര്‍ സ്വദേശികളായ കെ.എസ് സുധീപ് , വൈശാഖ് എന്നീ വിദ്യാര്‍ഥികള്‍. തമിഴ്നാട് കര്‍ണാടക. മഹാരാഷ്ട്ര,ഡല്‍ഹി, കശ്മീര്‍ തുടങ്ങി പതിനെഞ്ച് സംസ്ഥാനങ്ങള്‍  നാലര മാസം കൊണ്ട് നടന്നും വാഹനനങ്ങളില്‍  ലിഫ്റ്റടിച്ചുമാണ് ഇരുവരും കണ്ടു തീര്‍ത്തത്.

ഓസിയടിക്കുകയാണെങ്കില്‍ ഇതേ ഇവരെ പോലെ വേണം.എന്തന്നല്ലേ..ബൈക്കുകളിലും കാറുകളിലും ലിഫ്റ്റ് ചോദിച്ചും നടന്നും സുദീപും വൈശാഖും കണ്ടു തീര്‍ത്തത് ചില്ലറ ലോകമല്ല.ഇന്ത്യയുടെ പകുതി സംസ്ഥാനങ്ങള്‍.അതും  പാലക്കാട് നിന്ന് വെറും എഴുന്നൂറു രൂപയുമായി തുടങ്ങിയ യാത്രയില്‍. 

ക്ഷേത്രങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും അന്തിയുറക്കം. ആരെങ്കിലും വല്ലതും നല്‍കിയാല്‍ കഴിക്കും. കിട്ടിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും മറ്റും  പച്ചവള്ളം കുടിച്ചു വിശപ്പിനെ മറക്കും. .എന്നിട്ടും പുതിയ കാഴ്ചകള്‍ തേടിയുള്ള  ലഹരി മാത്രം മാറിയില്ല.

സെപ്റ്റംബര്‍ എട്ടിനായിരുന്നു ഈ സാഹസികതയുടെ തുടക്കം. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നു കലുഷിതമായിരുന്ന കശ്മീരിലും ഇരുവരുമെത്തി.മടക്കയാത്രയിലാണ് ചെന്നൈയിലെത്തിയത്. ആള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍  നഗരത്തില്‍ ആതിഥ്യമുരുളി, ഇനി നാളെ ഇന്ത്യയുടെ തെക്കേയറ്റമായ  കന്യാകുമരി ലക്ഷ്യമാക്കി റോഡിലേക്കിറങ്ങി വാഹനങ്ങള്‍ക്കു കൈകാണിക്കും. ലിഫ്റ്റടിച്ച്  എന്നു കന്യാകുമാരിയിലെത്തുമെന്നത് സംബന്ധിച്ചു ഇരുവര്‍ക്കും വെറും ഊഹം മാത്രം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...