ഹരിവരാസനത്തിൽ അലിഞ്ഞ് വിദേശ ആരാധകർ; യേശുദാസിനെ പ്രശംസിച്ച് വിഡിയോ

yesudas-fans
SHARE

ഇന്ന് ഗാനഗന്ധർവൻ യേശുദാസിന്റെ 80–ാം പിറന്നാളാണ്. അദ്ദേഹത്തിന്റെ അതിമനോഹരമായ ശബ്ദത്തിൽ ചിട്ടപ്പെടുത്തിയ ഗാനമാണ് ഹരിവരാസനം. മലയാളികളെ മാത്രമല്ല ഇപ്പോള്‍ വിദേശികളെയും സ്വാധീനിച്ചിരിക്കുകയാണ് പതിറ്റാണ്ടുകളായി നിറഞ്ഞു നിൽക്കുന്ന അയ്യപ്പന്റെ ഈ ഉറക്ക് പാട്ട്. ഇന്ത്യന്‍ സംഗീതത്തെയും സിനിമകളെയും സ്നേഹിക്കുന്ന അമേരിക്കന്‍ സ്വദേശികളായ കോര്‍ബിന്‍ മൈല്‍സ്, റിക്ക് സേഗാള്‍ എന്നിവരാണ് ഈ ഗാനത്തിന്റെ ആരാധകര്‍.

സ്റ്റുപ്പിഡ് റിയാക്ഷന്‍ എന്ന യൂട്യൂബ് ചാനലിലാണ് യേശുദാസിന്റെ ആലാപന സൗകുമാരത്തെ പ്രശംസിച്ച് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അയ്യപ്പന്റെ ഈ ഉറക്കുപാട്ട് കേട്ടാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭക്തരുടെ മനസ്സ് സന്നിധാനത്തില്‍ എത്തും. അത്രയധികം ജനങ്ങളുടെ മനസിനെ സ്വാധീനിക്കാന്‍ ഹരിവരാസനത്തിന് കഴിഞ്ഞിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്റെ മനോഹരമായ ശബ്ദവും ഗാനത്തിന്റെ വരികളുമാണ് അതിന് കാരണം.പാട്ട് കേട്ട് മതിമറന്നിരിക്കുകയാണ് ഇരുവരും. അത്ര ഹൃദ്യമാണെന്നാണ്  ഇവർ പറയുന്നത്.

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...