ഈ ബന്ധം വളരെ സീരിയസാണ്! വിഷ്ണുവുമായി കടുത്ത പ്രണയത്തില്‍: ജ്വാല ഗുട്ട

jwala-vishnu-2
SHARE

നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരി‌ക്കുന്നതിനിടെയാണ് ഇരുവരുടെയും പ്രണയചിത്രങ്ങൾ പുറത്തുവന്നത്. ഹാപ്പി ന്യൂഇയര്‍ മൈ ബേബി എന്ന് കുറിച്ചുകൊണ്ടായിരുന്നു ജ്വാല ഗുട്ട വിഷ്ണുവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നുളള കാര്യങ്ങള്‍ എല്ലാവരും ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് ജ്വാല ഗുട്ട. വിഷ്ണുവുമായുളള ബന്ധം സീരിയസാണെന്നാണ് ജ്വാല ഗുട്ട പറഞ്ഞത്.

‘ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. വിഷ്ണുമായി അടുത്തത് വളരെ യാദൃശ്ചികമായാണ്. വളരെ സ്വാഭാവികമായാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് കൂടുതല്‍ അടുക്കുകയും ചെയ്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായി ബന്ധപ്പെട്ട് എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.’

‘ഞാന്‍ ഹൈദരാബാദില്‍ ആണെങ്കിലും ചെന്നൈയിലുള്ള വിഷ്ണു ഇടയ്ക്കിടെ കാണാന്‍ വരാറുണ്ട്. ഹൈദരാബാദിന് പുറത്തുള്ള ഒരാളുമായി അടുപ്പത്തിലാകുമെന്ന് ഒരിക്കലും കരുതിയതല്ല. എന്റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ തിരക്കുകള്‍ മനസിലാക്കിതന്നെയാണ് ഞാനും ഇഷ്ടപ്പെട്ടത്. ഈ ബന്ധം വളരെ സീരിയസാണ്.’ ജ്വാല പറഞ്ഞു.

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍. രാക്ഷസന്‍ തിയറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...