'മുഖവര'യില്‍ വിസ്മയം തീര്‍ത്ത് എട്ടാം ക്ലാസുകാരി; റെക്കോര്‍ഡ്

drawing13
SHARE

ചിത്രരചനയില്‍ വിസ്മയം തീര്‍ത്ത് തൊടുപുഴ സ്വദേശിയായ എട്ടാം ക്ലാസുകാരി. മുഖചിത്രങ്ങള്‍ വരച്ച് ഇതിനോടകം നേടിയത് നിരവധി പുരസ്ക്കാരങ്ങളാണ്. സംസ്ഥാന നിയമസഭാംഗങ്ങളുടെയെല്ലാം ചിത്രങ്ങള്‍ വരച്ച്  വിദ്യാര്‍ഥിനി റെക്കോര്‍ഡിട്ടിരുന്നു.

മുഖങ്ങള്‍ വരച്ചിടാനാണ് ഇവള്‍ക്ക് കൂടുതലിഷ്ടം.റോസ് മരിയ സെബാസ്റ്റ്യന്റെ ക്യാന്‍വാസില്‍  പതിയാത്ത രാഷ്ട്രീയക്കാരുടെയും, സിനിമാ അഭിനേതാക്കളുടെയും, ക്രിക്കറ്റ് താരങ്ങളുടെയുമെല്ലാം മുഖങ്ങള്‍ കുറവാണ്. മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കാനുള്ള മുഖചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍.

നിരവധി പുരസ്ക്കാരങ്ങളും റെക്കോര്‍ഡുകളും ഈ കൊച്ചുമിടുക്കി സ്വന്തമാക്കിക്കഴിഞ്ഞു.മൂന്നാം ക്ലാസിലാണ് മകളുടെ കഴിവ് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. പിന്നീട് എല്ലാ പിന്തുണയും നല്‍കി.

വരച്ചു തീര്‍ത്ത  മുഖ്യമന്ത്രിയുടെയും,  പി ജെ ജോസഫ് എം എല്‍ എയുടെയും   ചിത്രങ്ങള്‍ തൊടുപുഴ കാര്‍ഷികമേളയില്‍വെച്ച് റോസ് മരിയ നേരിട്ട് സമ്മാനിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...