'കഞ്ചാവാണെന്ന് കേട്ട് സങ്കടം തോന്നുന്നെടാ'; കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മകൻ

abhi-mother
SHARE

മുടി വളർത്തിയവരെല്ലാം കഞ്ചാവാണെന്ന ഒരു അബദ്ധ ധാരണ നമ്മുടെ നാട്ടിലുണ്ട്. ഈ ധാരണ പലപ്പോഴും യാതൊരു ലഹരിയും ഉപയോഗിക്കാത്ത കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കാറുണ്ട്. അത്തരത്തിൽ എല്ലാവരും അമ്മ കാണാതെ കഞ്ചാവാണെന്ന് അടക്കം പറഞ്ഞ മകൻ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകിയാണ് മറുപടി നൽകിയത്. ഇതിനെക്കുറിച്ച് അഭിയുടെ അമ്മ സ്മിത എഴുതിയ കുറിപ്പ് വൈറലാകുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും, എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത് ...? ഒരു ജാതിപോക്കു പിള്ളേരാണ് ഇങ്ങിനെയൊക്കെ നടക്കണത് ന്ന് .... (എന്നെ കേൾക്കാതെ രഹസ്യത്തിൽ പറയും കഞ്ചാവു പിള്ളേരാന്നെ ഇങ്ങനൊക്കെ നടക്കണത് ന്ന്) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ....... അവരൊക്കെ പറയണകേട്ടിട്ട് എനിക്ക് വിഷമം തോന്നണെടാ കണ്ണാന്ന് ഞാൻ പറയുമ്പോൾ,അവൻ എന്നോടു പറയും, സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ്, പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ടായെന്ന്... അമ്മയ്ക്കെന്നെ അറിയാല്ലോ അതു മതീന്ന്... അതെ എനിക്കതുമതി... ബാക്കി കാലം പറയട്ടെ... Plus two മുതൽ വളർത്തണതാ... Degree രണ്ടാം വർഷമായിപ്പോ...ദാ! ഇന്നു മുറിച്ചു ... നാളെക്കൊണ്ടു കൊടുക്കും.. സന്തോഷമായി.... അവനെക്കൊണ്ട് പറ്റീത് അവൻ ചെയ്തല്ലോ ... അണ്ണാറക്കണ്ണനും തന്നാലായത്..... Love you Kannan vave....

MORE IN SPOTLIGHT
SHOW MORE
Loading...
Loading...