അൻപത് സിങ്കപ്പെണ്ണുങ്ങൾ, ഡബിൾ ബെല്ലടിച്ച് പറന്നത് ചരിത്രത്തിലേക്ക്

malakkapra-ksrtctrip
SHARE

ഒരു കൂട്ടം സിങ്കപ്പെണ്ണുങ്ങളുമായി മലക്കപ്പാറയുടെ കുളിരിലേക്ക് ഒരു യാത്ര, അതും ചങ്ക് ആനവണ്ടിയിൽ. നടക്കാത്ത എത്ര മനോഹരമായ സ്വപ്നമെന്ന് പറയാൻ വരട്ടെ. നടന്നു കഴിഞ്ഞു.  അൻപത് സ്ത്രീകൾ, ഇവർ ഡബിൾ ബെൽ അടിച്ചു പറന്നത് ചരിത്രത്തിലേക്കാണ്. 

ഏതൊരു സ്ത്രീയോടും ഏറ്റവം വലിയ ആഗ്രഹം എന്തെന്ന് ചോദിച്ചാൽ യാത്ര എന്നായിരിക്കും പറയുക. എന്നാൽ പല കാരണങ്ങൾ കൊണ്ട് നടക്കാത്ത ഒന്ന്. അവിടെയാണ് 'നാടോടി' ഹീറോയായത്. റേഡിയോ ജോക്കിയായ മഞജുഷയും ഭർത്താവ് സജീവും ചേർന്ന് തുടങ്ങിയ ഒരു യാത്രാ കൂട്ടായ്മയാണ് നാടോടി. നാടോടിയുടെ ആഭിമുഖ്യത്തിലായിരുന്നു ഈ മലക്കപ്പാറ യാത്ര. ഇതിന് കട്ടസപ്പോർട്ടായി കെഎസ്ആർടിസി കൂടെ നിന്നപ്പോൾ സഫലമായത് അൻപത് പെണ്ണുങ്ങളുടെ മനസ്സിൽ അടക്കി വെച്ച് ഇഷ്ടങ്ങളും ആഗ്രഹങ്ങളും. ഇതിലെ യഥാർത്ഥ ഹീറോസ്, അൻപത് പേരെയും സുരക്ഷിതമായി കൊണ്ടുപോയി തിരച്ചെത്തിച്ച ഡ്രൈവറും കണ്ടക്ടറും, രജ്ഞിത്ത് സുധീഷ്... ഇവരാണ് യാത്രയിലെ നായകന്മാർ.

യാത്ര പോകാൻ ആർക്കും പ്രായം ഒരു തടസ്സമല്ല, അതിന് തെളിവാണ് ഈ മലക്കപ്പാറ യാത്ര. മൂന്ന് വയസ്സുള്ള ശങ്കരി മോൾ മുതൽ 71 വയസ്സുള്ള രാജം ടീച്ചർ വരെ പ്രായഭേദമന്യേ യാത്രയിൽ പങ്കാളിയായി.  മനസ്സ് മുഴുവൻ യാത്ര എന്ന ആഗ്രഹം മാത്രമായതിനാൽ ശരീരിക ബുദ്ധിമുട്ടുകൾ പോലും മറന്നു പലരും. എന്തായാലും, സ്ത്രീകളുടെ സുരക്ഷ പൊതു ഇടങ്ങളിൽ പോലും ഭീഷണി ഉയർത്തുന്ന ഈ കാലത്ത് കാടിനുള്ളിലേക്ക് വനിതകൾക്ക് മാത്രമായി ഒരു യാത്ര നടത്താൻ മുൻകൈയെടുത്തവർക്കും യാത്ര നടത്തിയവർക്കും കെഎസ്ആർടിസി നന്ദി അറിയിച്ചിരിക്കുകയാണ്. ലോകത്തിൻറെ ഏതറ്റത്തേക്കും യാത്ര ചെയ്യാൻ ആനവണ്ടി തയ്യാറാണെന്നും അറിയിച്ചു കഴിഞ്ഞു അവർ. 

കുറിപ്പ് ഇങ്ങനെ

അൻപത് വനിതാരത്നങ്ങൾ...

അതും 3 വയസ്സുള്ള ശങ്കരി മോൾ മുതൽ 71 വയസ്സുള്ള രാജം ടീച്ചർ വരെ...

സ്ത്രീകളുടെ സുരക്ഷ പൊതു ഇടങ്ങളിൽ പോലും ഭീഷണി ഉയർത്തുന്ന ഈ കാലത്ത് കാടിനുള്ളിലേക്ക് വനിതകൾക്ക് മാത്രമായി ഒരു യാത്ര ക്രമീകരിക്കുക അത്ര എളുപ്പമല്ല, പക്ഷെ... "നാടോടി" സംഘത്തിലെ നേതാവായ മഞ്ജുഷയുമായി സംസാരിച്ചപ്പോൾ മുതൽ ആ സുരക്ഷയൊരുക്കൽ കെ.എസ്.ആർ.ടി.സി-യുടെ ഉത്തരവാദിത്വമായി മാറുകയായിരുന്നു...

ചാലക്കുടി യൂണിറ്റ് ഓഫീസർ മുതൽ ബസ്സിലെ ജീവനക്കാർ വരെയുള്ള എല്ലാ കെ.എസ്.ആർ.ടി.സി ജീവനക്കാരും അവരവരുടെ ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചപ്പോൾ രചിക്കപ്പെട്ടത് പുതുചരിത്രമാണ്...

കെ.എസ്.ആർ.ടി.സി - യെക്കൊണ്ട് ഇതൊക്കെപ്പറ്റുമോ എന്ന് നെറ്റി ചുളിച്ച് ചോദിച്ചവർക്ക് ഈ യാത്രയിൽ പങ്കെടുത്ത്, യാത്രയുടെ ലഹരി ആസ്വദിച്ചവരോട് സംശയനിവാരണം നടത്താം... കെ.എസ്.ആർ.ടി.സി നിങ്ങളുടെ സ്വന്തമായി മാറുകയാണ്...
ജനമനസ്സിനോട് കൂടുതൽ ചേർന്ന് നിൽക്കുകയാണ്...

ഒരു പോറൽ പോലും ഏൽക്കാതെ ഈ വനിതാ സംഘം മലക്കപ്പാറ നിന്നും യാത്ര സന്തോഷകരമായി പൂർത്തിയാക്കി ആലുവ വരെ തിരികെയെത്തുമ്പോൾ വിജയിക്കുന്നത് കെ.എസ്.ആർ.ടി.സി കൂടിയാണ്...

നന്ദിയുണ്ട് ഞങ്ങൾക്ക്... അനേകം ചോദ്യങ്ങൾ ഉയർന്നിട്ടു കൂടി ആനവണ്ടിയെ തന്നെ ഈ യാത്രക്ക് കൂട്ടുവിളിച്ച നാടോടിയിലെ ഓരോ അംഗത്തിനും... എല്ലാത്തിനും മുൻകൈയ്യെടുത്ത മഞ്ജുഷക്കും സജീവിനും...🙏🙏🙏

തുടരുക ഈ യാത്രകൾ...

ലോകത്തിന്റെ ഏതറ്റത്തേക്കായാലും ആനവണ്ടി തയ്യാർ...

കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം... ജനങ്ങളുടെ സ്വന്തം കെഎസ്ആർടിസി.....

MORE IN SPOTLIGHT
SHOW MORE
Loading...
Loading...